നടിയെ ആക്രമിച്ച കേസ്: മണികണ്ഠന്റെ ജാമ്യ ഹരജി തള്ളി
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി തമ്മനം സ്വദേശി മണികണ്ഠെൻറ ജാമ്യ ഹരജി ഹൈകോടതി തള്ളി. കുറ്റപത്രം നൽകിയ സാഹചര്യത്തിൽ തുടർനടപടി വിചാരണക്കോടതിയുടെ പരിഗണനയിലാണെന്നും ഇൗ ഘട്ടത്തിൽ ഇടപെടാനാകില്ലെന്നും വ്യക്തമാക്കിയാണ് ഹൈകോടതി ജാമ്യ ഹരജി തള്ളിയത്. കേസിൽ കുറ്റപത്രം നൽകിയ സാഹചര്യത്തിൽ തുടർ കസ്റ്റഡി വേണ്ടെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്.
ഗൂഢാലോചനക്കേസിൽ നടൻ ദിലീപ് അറസ്റ്റിലായ സാഹചര്യത്തിൽ കേസുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ അന്വേഷിക്കേണ്ടതുണ്ടെന്ന് സർക്കാർ കോടതിയെ ധരിപ്പിച്ചിരുന്നു. റിമാൻഡ് പ്രതികളെ വീണ്ടും ചോദ്യം ചെയ്യേണ്ട അവസ്ഥയുണ്ടായേക്കും. കേസിൽ ഇനിയും പ്രതികളുണ്ടാവാനുള്ള സാധ്യതയും സംശയിക്കുന്ന ചിലർ ഒളിവിൽ പോയതും വ്യക്തമാക്കിയ കോടതി ഹരജി തള്ളുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
