കൊച്ചി: നടിയെ അക്രമിച്ച കേസില്‍ ചലച്ചിത്ര താരം കുഞ്ചാക്കോ ബോബനെ പ്രത്യേക വിചാരണ കോടതി ഇന്ന് വിസ്തരിക്കും. സാക ്ഷി വിസ്താരത്തിനായി ഹാജാകുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം കോടതി വാറൻറ് പുറപ്പെടുവിച്ചിര ുന്നു.
ഷൂട്ടിങ് തിരക്കായിനാല്‍ അവധി നല്‍കണമെന്ന് താരം പിന്നീട് അപേക്ഷ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് സാക്ഷി വിസ്താരത്തിന് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിക്കുകയുമായിരുന്നു. ദിലീപിടപെട്ട് ഇരയാക്കപ്പെട്ട നടിയുടെയും മഞ്ജു വാര്യരുടെ സിനിമാ അവസരങ്ങൾ ഇല്ലാതാക്കാന്‍ നോക്കിയെന്നായിരുന്നു കേസന്വേഷണ വേളയില്‍ കുഞ്ചാക്കോ ബോബൻ മൊഴിയില്‍ പറഞ്ഞിരുന്നത്.
കഴിഞ്ഞയാഴ്ചയില്‍ മഞ്ജു വാര്യര്‍ക്കൊപ്പം നടന്‍ സിദ്ദീഖിനും ബിന്ദു പണിക്കർക്കും സാക്ഷി വിസ്താരത്തിന് തിയതി നിശ്ചയിച്ചിരുന്നു. എന്നാല്‍ മഞ്ജുവിൻെറ വിസ്താരം നീണ്ടുപോയ സാഹചര്യത്തില്‍ സമയക്കുറവ് മൂലം ഇരുവരെയും വിസ്തരിക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് സിദിഖും ബിന്ദു പണിക്കരും ശനിയാഴ്ച കോടതിയിലെത്തിയിരുന്നു. എന്നാല്‍ അന്നും വിസ്താരം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ബിന്ദു പണിക്കരെ ഇന്ന് വിസ്തരിക്കും. സിദ്ദീഖ് മറ്റൊരു ദിവസത്തേക്ക് അവധി അപേക്ഷ നല്‍കിയിട്ടുണ്ട്.