Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനടിയെ ആക്രമിച്ച കേസ്​:...

നടിയെ ആക്രമിച്ച കേസ്​: കോടതിയിൽ ഹാജരാകാത്ത ഒമ്പതാം പ്രതിയുടെ ജാമ്യം റദ്ദാക്കി

text_fields
bookmark_border
നടിയെ ആക്രമിച്ച കേസ്​: കോടതിയിൽ ഹാജരാകാത്ത ഒമ്പതാം പ്രതിയുടെ ജാമ്യം റദ്ദാക്കി
cancel

കൊ​ച്ചി: യു​വ​ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​മ്പ​താം പ്ര​തി​യു​ടെ ജാ​മ്യം റ​ദ്ദ ാ​ക്കി. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി സ​നി​ൽ​കു​മാ​ർ എ​ന്ന മേ​സ്​​തി​രി സ​നി​ലി​​െൻറ ജാ​മ്യ​മാ​ണ്​ എ​റ​ണാ​കു​ള ം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ്​ ജ​ഡ്​​ജി ഹ​ണി എം. ​വ​ർ​ഗീ​സ്​ റ​ദ്ദാ​ക്കി​യ​ത്. ശ​നി​യാ​ഴ്​​ച കേ​സ്​ പ​രി​ഗ​ണി​ച്ച​പ്പോ​ൾ ഹാ​ജ​രാ​വാ​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി.

നേ​ര​ത്തേ ഹാ​ജ​രാ​വാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന്​ ഇ​യാ​ൾ​ക്ക്​ അ​റ​സ്​​റ്റ്​ വാ​റ​ൻ​റ്​​ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ജാ​മ്യം നി​ന്ന​വ​ർ​ക്ക്​ നോ​ട്ടീ​സ്​ അ​യ​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്. പൊ​ലീ​സ്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ൾ മ​റ്റൊ​രു കേ​സി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​തി​ൽ അ​റ​സ്​​റ്റ്​ ചെ​യ്യാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ്​ കോ​ട​തി​യി​ൽ ഹാ​ജ​രാ​വാ​ത്ത​തെ​ന്നു​മാ​ണ്​ ക​ണ്ടെ​ത്തി​യ​ത്.

അ​തി​നി​ടെ, ത​ന്നെ എ​റ​ണാ​കു​ളം ജ​യി​ലി​ൽ​നി​ന്ന്​ മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ മ​റ്റൊ​രു പ്ര​തി മ​ണി​ക​ണ്​​ഠ​ൻ സ​മ​ർ​പ്പി​ച്ച ഹ​ര​ജി കോ​ട​തി ത​ള്ളി. പ​ൾ​സ​ർ സു​നി, പ്ര​ദീ​പ്, മാ​ർ​ട്ടി​ൻ, വി​ജീ​ഷ്​ എ​ന്നീ പ്ര​തി​ക​ൾ ന​ൽ​കി​യ ഹ​ര​ജി​ക​ൾ ചൊ​വ്വാ​ഴ്​​ച വാ​ദം കേ​ൾ​ക്കാ​നും മാ​റ്റി​യി​ട്ടു​ണ്ട്. ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ൽ ക​ഴി​യു​ന്ന പ​ൾ​സ​ർ സു​നി, മാ​ർ​ട്ടി​ൻ ആ​ൻ​റ​ണി, മ​ണി​ക​ണ്​​ഠ​ൻ, വി​ഷ്​​ണു, വി​ജേ​ഷ്, പ്ര​ദീ​പ്​ എ​ന്നീ പ്ര​തി​​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്നു. ജാ​മ്യ​ത്തി​ൽ ക​ഴി​യു​ന്ന സ​ലീം എ​ന്ന വ​ടി​വാ​ൾ സ​ലീം, ചാ​ർ​ലി തോ​മ​സ്, വി​ഷ്​​ണു എ​ന്നീ പ്ര​തി​ക​ൾ നേ​രി​ട്ടും ഹാ​ജ​രാ​യി. ന​ട​ൻ ദി​ലീ​പും സ​നി​ൽ​കു​മാ​റും മാ​ത്ര​മാ​ണ്​ ഹാ​ജ​രാ​വാ​തി​രു​ന്ന​ത്. ദി​ലീ​പി​ന്​ ഡി​സം​ബ​ർ ര​ണ്ടു​വ​രെ ദു​ബൈ​യി​ൽ പോ​കാ​ൻ കോ​ട​തി അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഹാ​ജ​രാ​വാ​തി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsactor dileepactress attack case
News Summary - actress attack case kerala news
Next Story