Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നടിയെ ആക്രമിച്ച കേസ്: രഹസ്യ വിചാരണക്ക് ഉത്തരവ്
text_fieldsbookmark_border
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ രഹസ്യ വിചാരണ നടത്താമെന്ന് എറണാകുളം സി.ബി.ഐ വിചാരണ കോടതി ഉത്തരവ്. കേസി െൻറ പ്രത്യേക സ്വഭാവം പരിഗണിച്ചാണ് കോടതി തീരുമാനം.
രേഖകൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹരജി പരിഗണിച്ച കോടതി ഹാജരാക്കപ്പെട്ട രേഖകൾ പ്രതിക്ക് ലഭിക്കാനുള്ള അവകാശമുണ്ടെന്ന് നിരീക്ഷിച്ചു. ദിലീപ് ആവശ്യപ്പെട്ട രേഖകൾ കൈമാറാമെന്നും അതിൽ തടസമില്ലെന്നും അറിയിച്ചു. ഏതൊക്കെ രേഖകളാണ് കൈമാറാൻ കഴിയാത്തതെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
വിചാരണക്ക് മുന്നോടിയായി പ്രാഥമിക വാദം കേൾക്കൽ തുടങ്ങി. പ്രതികൾ നേരിട്ട് ഹാജരാകണമെന്ന് നിർദേശിച്ചിരുന്നുവെങ്കിലും ദിലീപ് ഉൾപ്പെടെ ആരും ഹാജരായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
