നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങളിൽ കൃത്രിമം നടത്താൻ സാധ്യതയെന്ന് ദിലീപ്
text_fieldsകൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ വിഡിയോ ദൃശ്യങ്ങളിൽ കൃത്രിമം നടത്താൻ സാധ്യതയുണ്ടെന്ന് ദിലീപ് ഹൈകോടതിയിൽ. ദൃശ്യങ്ങൾ ആവശ്യപ്പെട്ടുള്ള ദിലീപിെൻറ ഹരജി പരിഗണിക്കവെയാണ് പ്രതിഭാഗം ദൃശ്യങ്ങളിൽ കൃത്രിമത്വമുണ്ടെന്ന വാദം ഉയർത്തിയത്. വിഡിയോ ദൃശ്യങ്ങൾ അടങ്ങിയ സിഡി സീൽ ചെയ്ത കവറിൽ അല്ല പൊലീസ് കോടതിയിൽ സമർപ്പിച്ചതെന്ന് ദിലീപിെൻറ അഭിഭാഷകൻ വാദിച്ചു.
പൊലീസിെൻറ കയ്യിൽ സിഡിയുടെ ആവശ്യത്തിലധികം കോപ്പികൾ ഉണ്ട്. പൊലീസ് തന്നെ ദൃശ്യങ്ങൾ പുറത്തുവിട്ട ശേഷം ദിലീപിനെ കുറ്റപ്പെടുത്താനാണ് സാധ്യതയെന്നും ദിലീപിെൻറ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
പെൻഡ്രൈവിലെ ഡാറ്റയിൽ കൃത്രിമം നടന്നിട്ടുണ്ട് ഇത് വീണ്ടെടുക്കാൻ സാധിക്കില്ല. ഇയർ ഫോൺ വച്ചാൽ പോലും വിഡിയോയിലെ ശബ്ദങ്ങൾ വേർതിരിച്ചു കേൾക്കാനാവില്ല. പ്രതിഭാഗം അഭിഭാഷകരെ വിശ്വാസം ഇല്ലാത്തതിനാലാണോ ദൃശ്യങ്ങൾ കൈമാറാത്തതെന്നും അഭിഭാഷകൻ ആരാഞ്ഞു.
പ്രോസിക്യൂഷൻ ദൃശ്യങ്ങൾ മറച്ചു വെക്കുകയാണ്. സന്തോഷ് മാധവൻ കേസിൽ ദൃശ്യങ്ങൾ പ്രതിഭാഗത്തിനു നൽകിയിരുന്നു. അതിനാൽ ദൃശ്യങ്ങള്‍ നല്‍കണമെന്നും ദിലീപിെൻറ അഭിഭാഷകൻ ആവശ്യപ്പെട്ടു.
ദിലീപിെൻറ വാദത്തെ പ്രോസിക്യൂഷൻ എതിർത്തു. ദൃശ്യങ്ങൾ എഡിറ്റ് ചെയ്തിട്ടില്ല. ദൃശ്യങ്ങളിൽ ദിലീപ് ചൂണ്ടിക്കാണിക്കുന്നതുപോലുള്ള സ്ത്രീ ശബ്ദവുമില്ല.
ആക്രമണത്തിന് ഇരയായ നടി ദൃശ്യങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇൗ ദൃശ്യങ്ങൾ ദിലീപിെൻറ അഭിഭാഷകൻ ദൃശ്യങ്ങൾ എട്ട് പ്രാവശ്യം കണ്ടിട്ടുണ്ട്. ദൃശ്യങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ദിലീപിെൻറ ഹർജി കേസിലെ വിചാരണ നീട്ടാനുള്ള ശ്രമത്തിെൻറ ഭാഗമാണെന്നും പ്രോസിക്യുഷൻ ഹൈകോടതിയിൽ വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
