സ്രാവുകൾ കുടുങ്ങാനുണ്ടെന്ന് പൾസർ സുനി
text_fieldsഅങ്കമാലി: നടിെയ ആക്രമിച്ച കേസിൽ സ്രാവുകൾ ഇനിയും കുടുങ്ങാനുണ്ടെന്ന് പ്രതി പൾസർ സുനിൽ കുമാർ. കേസിൽ റിമാൻഡ് കാലാവധി കഴിഞ്ഞ സുനിെയ അങ്കമാലി മെജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴാണ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. യഥാർഥ പ്രതികളുടെ പേരാണോ ഇേപ്പാൾ പുറത്തുവന്നുകൊണ്ടിരിക്കുന്നെതന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് സുനിൽ കുമാർ ഉത്തരം പറഞ്ഞില്ല.
സുനിലിനെ കാക്കനാെട്ട ജയിലിൽ നിന്ന് പൊലീസ് വാഹനത്തിലേക്ക് കയറ്റിയപ്പോഴും കോടതിയിൽ എത്തിയപ്പോഴും മാധ്യമങ്ങളെ െപാലീസ് അകറ്റി നിർത്തി. കോടതി നടപടിക്രമങ്ങളിൽ നിന്നും മാധ്യമങ്ങളെ അകറ്റി നിർത്തിയിരിക്കുന്നു.
അതേസമയം, സുരക്ഷാ ഭീഷണിയുള്ളതിനാൽ ജാമ്യത്തിന് അപേക്ഷിക്കേണ്ടതെന്നാണ് പൾസർ സുനി പറഞ്ഞതെന്ന് അഭിഭാഷകൻ ബി.എ ആളുർ മാധ്യമങ്ങേളാട് പറഞ്ഞു. ജയിലിന് പുറത്ത് ഭീഷണിയുണ്ട്. അതിനാൽ ജാമ്യത്തിന് അപേക്ഷിക്കേശണ്ടന്നാണ് സുനി ആവശ്യെപ്പട്ടതെന്ന് ആളൂർ വ്യക്തമാക്കി.
നടിെയ ആക്രമിച്ച കേസ് വഴിത്തിരിവിൽ എത്തി നിൽക്കുന്നതിനിെടയാണ് ഇന്ന് പ്രതിയുെട റിമാൻഡ് കാലാവധി പൂർത്തിയായത്. നേരത്തെ ചോദ്യം െചയ്യലിൽ പറയാത്ത പല കാര്യങ്ങളും പ്രതിയിൽ നിന്ന് പിന്നീട് െപാലീസിന് ലഭിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ നടൻ ദിലീപിനെയും നാദിർഷയെയും പൊലീസ് ചോദ്യം െചയ്തിരുന്നു. നടിെയ ആക്രമിച്ച കേസും ഗൂഢാലോചന കേസും കൂടാതെ, ജയിലിൽ നിന്ന് ഫോൺ ചെയ്തുവെന്ന മെറ്റാരു കേസും പൾസർ സുനിെക്കതിെരയുണ്ട്.
