Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനടിയെ ആക്രമിച്ച കേസ്:...

നടിയെ ആക്രമിച്ച കേസ്: സര്‍ക്കാർ അപ്പീൽ ഹൈക്കോടതി സ്വീകരിച്ചു, ദിലീപിന് നോട്ടീസ്

text_fields
bookmark_border
നടിയെ ആക്രമിച്ച കേസ്: സര്‍ക്കാർ അപ്പീൽ ഹൈക്കോടതി സ്വീകരിച്ചു, ദിലീപിന് നോട്ടീസ്
cancel

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് അടക്കമുള്ള പ്രതികളെ വെറുതെ വിട്ടത് ചോദ്യംചെയ്ത് സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ദിലീപ് അടക്കമുള്ള പ്രതികൾക്ക്‌ നോട്ടീസ് അയച്ചു.

പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നും അപ്പീലിൽ ആവശ്യപ്പെടുന്നുണ്ട്. അപ്പീൽ നൽകുന്നതിന് ഡി.ജി.പിയുടെയും സ്പെഷ്യൽ പ്രോസിക്യൂട്ടറുടെയും ശിപാർശ സർക്കാർ നേരത്തെ അംഗീകരിച്ചിരുന്നു.

കേസ് പരിഗണിച്ചപ്പോൾ സുപ്രധാന ഡിജിറ്റൽ തെളിവുകൾ പരിഗണിക്കാതെ നിസാരമായി തള്ളിയെന്ന വാദമാണ് അപ്പീലിൽ പ്രധാനമായും ഉന്നയിക്കുന്നത്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പൾസർ സുനി ദിലീപിന്റെ വീട്ടിലെത്തിച്ചു എന്നതായിരുന്നു സംവിധായകൻ ബാലൻചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തൽ. അത് തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകളും ഉണ്ട് എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ദിലീപിന്റെ ഫോണിൽ നിന്ന് ഈ ദൃശ്യങ്ങളടങ്ങുന്ന തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു. ഇത് വിചാരണ കോടതി വേണ്ട വിധത്തിൽ പരിഗണിച്ചിട്ടില്ല എന്ന കാര്യമാണ് ചൂണ്ടിക്കാട്ടുന്നത്.

നടിയെ ആക്രമിച്ച കേസിൽ പൾസർ സുനി അടക്കം ആറു പ്രതികളെയാണ് ശിക്ഷിച്ചത്. ഇതിൽ ഒന്നാം പ്രതി പൾസർ സുനി അപ്പീൽ നൽകിയിട്ടുണ്ട്. കൂടാതെ മാർട്ടിൻ, വടിവാൾ സലിം, പ്രദീപ് എന്നിവരും അപ്പീൽ നൽകിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala High CourtappealActress Attack CaseKeral newsDileep
News Summary - Actress attack case: High Court accepts government appeal, notice issued to Dileep
Next Story