നടിയെ ആക്രമിച്ച കേസ്: മറുപടി നൽകാൻ ഒരാഴ്ച സമയം ആവശ്യപ്പെട്ട് ദിലീപ്
text_fieldsന്യൂഡല്‍ഹി: യുവ നടിയെ തട്ടിെക്കാണ്ടുപോയി ആക്രമിച്ച സംഭവത്തിൽ സര്‍ക്കാരിെൻറ സത്യവാങ്മൂലത്തിന് മറു പടി നല്കാന് ഒരാഴ്ച സമയം അനുവദിക്കണമെന്ന് നടൻ ദിലീപ്. കേസ് ഒരാഴ്ചത്തേക്ക് മാറ്റി വെക്കണമെന്നവശ്യപ്പെട്ട് ദ ിലീപ് സുപ്രീം കോടതിയില്‍ അപേക്ഷ നല്കി.
കേസിലെ പ്രധാനപ്പെട്ട തെളിവായ മെമ്മറി കാര്‍ഡിെൻറ പകര്‍പ്പാവശ്യപ്പെട്ട് ദിലീപ് നല്കിയ ഹരജിയിലുള്ള തുടര്‍വാദം സുപ്രീം കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് കേസ് ഒരാഴ്ചത്തേക്ക് നീട്ടാനുള്ള അപേക്ഷ നൽകിയിരിക്കുന്നത്. മെമ്മറി കാർഡ് ദിലീപിന് കൈമാറാൻ കഴിയിെലന്നും ദൃശ്യങ്ങൾ നടിയെ അപമാനിക്കാൻ ഉപയോഗിച്ചേക്കാമെന്നും അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍ കോടതിയിൽ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇതിന് മറുപടി നൽകാനാണ് ദിലീപ് ഒരാഴ്ചത്തെ സമയം ആവശ്യപ്പെട്ടത്.
കേസില്‍ ദിലീപിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകൻ മുകുള്‍ റോത്തഗിക്കും നാളെ ഹാജരാകന്‍ അസൗകര്യമുണ്ടെന്ന് അപേക്ഷയിൽ പറയുന്നു. ദിലീപിെൻറ അപേക്ഷ നാളെ ജസ്റ്റിസ് എ.എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.
