Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോടതി മാറ്റിയതിനെതിരെ...

കോടതി മാറ്റിയതിനെതിരെ നടിയുടെ ഹരജി; ദിലീപിനും സർക്കാറിനും ഹൈകോടതി നോട്ടീസ്

text_fields
bookmark_border
High Court
cancel

കൊ​ച്ചി: എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ലേ​ക്ക് വി​ചാ​ര​ണ മാ​റ്റി​യ​തി​നെ​തി​രെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ന​ടി ന​ൽ​കി​യ ഹ​ര​ജി​യി​ൽ ന​ട​ൻ ദി​ലീ​പ​ട​ക്കം പ്ര​തി​ക​ൾ​ക്കും സ​ർ​ക്കാ​റി​നും ഹൈ​കോ​ട​തി​യു​ടെ നോ​ട്ടീ​സ്.

എ​റ​ണാ​കു​ളം സ്പെ​ഷ​ൽ അ​ഡീ. സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ​നി​ന്ന്​ ഹൈ​കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​ല്ലാ​തെ പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ലേ​ക്ക് വി​ചാ​ര​ണ മാ​റ്റി​യ​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന ഹ​ര​ജി​യാ​ണ്​ ജ​സ്റ്റി​സ്​ ഡോ. ​കൗ​സ​ർ എ​ട​പ്പ​ഗ​ത്ത്​ പ​രി​ഗ​ണി​ച്ച​ത്. ഹ​ര​ജി വീ​ണ്ടും ആ​ഗ​സ്റ്റ് 19ലേ​ക്ക്​ മാ​റ്റി.

വ​നി​ത ജ​ഡ്‌​ജി വി​ചാ​ര​ണ ന​ട​ത്ത​ണ​മെ​ന്ന ന​ടി​യു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ലു​ണ്ടാ​യി​രു​ന്ന കേ​സ് സ്പെ​ഷ​ൽ അ​ഡീ. സെ​ഷ​ൻ​സ് കോ​ട​തി​യി​ലേ​ക്ക് മാ​റ്റാ​ൻ 2019 ഫെ​ബ്രു​വ​രി 25നാ​ണ് ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.

ഇ​ങ്ങ​നെ മാ​റ്റി​യ കേ​സ് ഹൈ​കോ​ട​തി ഭ​ര​ണ​വി​ഭാ​ഗം ഓ​ഫി​സ് മെ​മ്മോ​റാ​ണ്ട​ത്തി​ന്‍റെ ബ​ല​ത്തി​ൽ മ​റ്റൊ​രു കോ​ട​തി​യി​ലേ​ക്ക് മാ​റ്റാ​നാ​വി​ല്ലെ​ന്ന്​ ഹ​ര​ജി​യി​ൽ പ​റ​യു​ന്നു. ക്രി​മി​ന​ൽ ന​ട​പ​ടി​ച്ച​ട്ട​ത്തി​ലെ സെ​ക്​​ഷ​ൻ 407 പ്ര​കാ​രം ഹൈ​കോ​ട​തി ഇ​തി​ൽ ഇ​ട​പെ​ട​ണ​മെ​ന്നും വി​ചാ​ര​ണ പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ലേ​ക്ക് മാ​റ്റ​രു​തെ​ന്നു​മാ​ണ്​ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actress attack casedileep
Next Story