നടിയെ ആക്രമിച്ച കേസ്: സെൻകുമാറിന്‍റെ നിലപാട് തള്ളി ലോക്നാഥ് ബെഹ്റ
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസിൽ മുൻ ഡി.ജി.പി ടി.പി സെൻകുമാറിന്‍റെ നിലപാട് തള്ളി ഡി.ജി.പി ലോക്നാഥ് ബെഹ്റ. വിമർശനങ്ങൾ കാര്യമാക്കേണ്ടെന്ന് കേസ് അന്വേഷണ ഉദ്യോഗസ്ഥയായ എ.ഡി.ജി.പി സന്ധ്യക്ക് അയച്ച കത്തിൽ പറയുന്നു.
അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നത്. മികച്ച ഏകോപനമാണുള്ളത്. അന്വേഷണ ചുമതലയുള്ള ദിനേന്ദ്ര കശ്യപ് ഒരു പരാതിയും ഉന്നയിച്ചിട്ടില്ല. അന്വേഷണ പുരോഗതി എല്ലാവരും അറിഞ്ഞിരുന്നതായി മനസിലാക്കുന്നു. ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്നും കത്തിൽ വിശദീകരിക്കുന്നുണ്ട്.
അന്വേഷണത്തിൽ ഏകോപനമില്ലെന്ന സെൻകുമാറിന്‍റെ ആരോപണത്തിനെതിരെ ബി. സന്ധ്യ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ സന്ധ്യക്ക് നൽകിയ മറുപടി കത്തിലാണ് ബെഹ്റ ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
