Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനടിയെ ആക്രമിച്ച കേസ്:...

നടിയെ ആക്രമിച്ച കേസ്: വിപിൻ ലാലിന്​ വീണ്ടും വാറന്‍റ്

text_fields
bookmark_border
court
cancel

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയായ വിപിൻലാലിനെ കണ്ടെത്താനായില്ലെന്ന്​ പൊലീസ്​. 227ാം സാക്ഷിയായ ഇയാളെ അറസ്​റ്റ്​ ചെയ്​ത്​ ഹാജരാക്കാൻ നിർദേശിച്ച്​ കോടതി അറസ്​റ്റ്​ വാറൻറ്​​ പുറപ്പെടുവിച്ചെങ്കിലും എവിടെയാണെന്ന്​ ഒരു വിവരവുമില്ലെന്ന്​ അന്വേഷണ ഉദ്യോഗസ്ഥൻ അറിയിക്കുകയായിരുന്നു.

ശനിയാഴ്​ച ഹാജരാക്കണമെന്ന്​ ആവശ്യപ്പെട്ട്​ വീണ്ടും വാറൻറ്​​ പുറപ്പെടുവിച്ചിട്ടുണ്ട്​. വിപിൻലാലിനെ കണ്ടെത്താൻ കഴിയാത്തതിനാൽ കോടതിയിൽ വ്യാഴാഴ്​ച വിസ്​താരമൊന്നും നടന്നില്ല.

നടൻ ദിലീപി​െൻറ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷ​െൻറ ഹരജിയും ശനിയാഴ്​ച പരിഗണിക്കാൻ മാറ്റി. വെള്ളിയാഴ്​ച നടി കാവ്യമാധവ​െൻറ സഹോദരനെയും ഭാര്യയെയുമാണ്​ വിസ്​തരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Actress Attack CaseVipin Lal
Next Story