നടിയെ ആക്രമിച്ച കേസ്; ഹരജികൾ 26ന് പരിഗണിക്കും
text_fieldsകൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീർത്തിപരമായ ചിത്രങ്ങൾ പകർത്തിയ കേസിലെ ഹരജികൾ പരിഗണിക്കുന്നത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇൗമാസം 26ലേക്ക് മാറ്റി.
വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ പ്രത്യേക കോടതി വേണം, വനിത ജഡ്ജിയെ നിയോഗിക്കണം, സ്പെഷൽ പ്രോസിക്യൂട്ടർക്ക് പുറമെ ഇരയായ നടിയെ പ്രതിനിധീകരിക്കാൻ സ്വകാര്യ അഭിഭാഷകനെ അനുവദിക്കണമെന്ന ഹരജികളാവും അന്ന് പരിഗണിക്കുക.
ഇതിനൊപ്പം കേസിലെ പ്രതികൾ സമർപ്പിച്ച ജാമ്യഹരജികളും വിടുതൽ ഹരജികളും 26നുതന്നെ പരിഗണിക്കും. 26ന് ഹരജികൾ തീർപ്പാക്കിയാൽ കേസിെൻറ വിചാരണ നടപടികൾ വൈകാതെ ആരംഭിക്കും. 2017 ഫെബ്രുവരി 17ന് രാത്രിയാണ് യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. നടൻ ദിലീപ് അടക്കം കേസിൽ ആകെ 12 പ്രതികളാണ് ഉള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
