Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടിയെ ആക്രമിച്ച കേസ്: മാപ്പുസാക്ഷിയായ വിപിൻലാൽ ഹാജരായില്ല

text_fields
bookmark_border
ജാമ്യ വ്യവസ്ഥകൾ ലംഘിച്ച ദിലീപിൻറെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ പരിഗണിക്കും
നടിയെ ആക്രമിച്ച കേസ്: മാപ്പുസാക്ഷിയായ വിപിൻലാൽ ഹാജരായില്ല
cancel

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മാപ്പു സാക്ഷിയായ വിപിൻ ലാൽ ഇന്ന് വിചാരണ കോടതിയിൽ ഹാജരായില്ല. വിചാരണകോടതി പുറപ്പെടുവിച്ച വാറണ്ട് റദ്ദാക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വിപൻലാൽ ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിൽ തീരുമാനം വന്നതിനുശേഷമായിരിക്കും വിപിൻലാൽ വിചാരണക്കോടതിക്ക് മുന്നിൽ ഹാജരാകുക എന്നാണ് അറിയുന്നത്.

മാപ്പു സാക്ഷിയായിരിക്കെ ജാമ്യം ലഭിക്കാതെ ജയിൽ മോചിതനായതിനെ തുടർന്നാണ് ഇന്ന് ഹാജരാക്കാൻ വാറണ്ട് പുറപ്പെടുവിച്ചത്. അതേസമയം, ജാമ്യ വ്യവസ്ഥകൾ ലംഘിച്ച ദിലീപിൻറെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻറെ അപേക്ഷയിൽ കോടതി ഇന്ന് വാദം കേൾക്കും. മാപ്പു സാക്ഷിയാകാൻ തയ്യാറാണെന്നു കാണിച്ച് പത്താം പ്രതി വിഷ്ണു നൽകിയ അപേക്ഷയും ഇന്ന് കോടതി പരിഗണിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Actress attack case: Apologist Vipin Lal did not appear
Next Story