Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം -അൻവർ സാദത്ത് എം.എൽ.എ

text_fields
bookmark_border
ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം -അൻവർ സാദത്ത് എം.എൽ.എ
cancel

ആലുവ: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണമെന്ന് സുഹൃത്തും ആലുവ എം.എൽ.എയുമായ അൻവർ സാദത്ത്. കുറ്റവാളിയാണെന്ന് കണ്ടെത്തിയാൽ തക്കതായ ശിക്ഷ നൽകണമെന്നും അദ്ദേഹം പറഞ്ഞു. 

ദിലീപുമായി തനിക്ക് ഒരുതരത്തിലുമുള്ള പണമിടപാടുകളില്ല. സുഹൃത്തുത്തായ ദിലീപിനെ പല തവണ വിളിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച സംഭവം അറിഞ്ഞപ്പോൾ അദ്ദേഹത്തോട് വിവരം തിരക്കി. താൻ തെറ്റ് ചെയ്തിട്ടില്ലെന്നാണ് ദിലീപ് പറഞ്ഞത്. ആക്രമിക്കപ്പെട്ട നടിയും അവരുടെ കുടുംബവുമായും തനിക്ക് അടുത്ത ബന്ധമാണ് ഉള്ളതെന്നും എം.എൽ.എ വ്യക്തമാക്കി. 

തനിക്കെതിരായ ആരോപണം രാഷ്ട്രീയ പ്രേരിതമാണ്. ഇതിന്‍റെ ഭാഗമാണ് ഡി.വൈ.എഫ്.ഐ തനിക്കെതിരെ പൊലീസിൽ പരാതി നൽകിയത്. ഏതന്വേഷണത്തോടും സഹകരിക്കാൻ തയാറാണ്. ഇന്നസെന്‍റിനെതിരെ പരാതി നൽകാനായി തന്‍റെ അടുത്ത് പ്രവർത്തകർ എത്തിയിരുന്നു. എന്നാൽ, താൻ അവരെ നിരുത്സാഹപ്പെടുത്തിയെന്നും അൻവർ സാദത്ത് മാധ്യമങ്ങളോട് പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - actress attack case: actor dileep is my friend aluva mla anwar sadath kerala news
Next Story