Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമയക്കുമരുന്നുമായി...

മയക്കുമരുന്നുമായി നടിയും ഡ്രൈവറും പിടിയിൽ

text_fields
bookmark_border
മയക്കുമരുന്നുമായി നടിയും ഡ്രൈവറും പിടിയിൽ
cancel

കാക്കനാട്: വിലകൂടിയ മയക്കുമരുന്നുമായി സിനിമ-സീരിയല്‍ നടിയും ഡ്രൈവറും പൊലീസി​​​​െൻറ പിടിയിലായി. കാക്കനാട് പാലച്ചുവടിനടു​െത്ത സ്വകാര്യ ഫ്ലാറ്റില്‍ താമസിച്ച് മയക്കുമരുന്ന്​ വിൽപന നടത്തിവന്ന നടിയായ തിരുവനന്തപുരം തുമ ്പ ആറാട്ടുവഴി പുതുവൽപുരയിടത്തില്‍ അശ്വതി ബാബു (22), ഡ്രൈവര്‍ കോട്ടയം ചിങ്ങവനം പരുത്തുംപാറ പറയന്തറ വീട്ടില്‍ ബിനോ എബ്രഹാം (38) എന്നിവ​െരയാണ് സിറ്റി പൊലീസ് കമീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് തൃക്കാക്കര അസി. കമീഷണര്‍ പി.പി. ഷംസി​​​​െൻറ നിര്‍ദേശപ്രകാരം തൃക്കാക്കര പൊലീസ് അറസ്​റ്റ്​ ചെയ്തത്.

ബംഗളൂരുവിൽനിന്ന്​ കാറിലെത്തിച്ച മയക്കുമരുന്ന് ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ പ്രമാണിച്ച് വിറ്റഴിക്കുകയായിരുന്നു ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. വീര്യമേറിയ എം.ഡി.എം.എ എന്ന മയക്കുമരുന്നി​​​​െൻറ നാല് ഗ്രാം അശ്വതി ബാബുവില്‍നിന്ന്​ കണ്ടെടുത്തു. ഞായറാഴ്​ച ഉച്ചക്ക്​ രണ്ടോ​ടെ കാറില്‍ കൊണ്ടുവന്ന മയക്കുമരുന്നടങ്ങിയ ബാഗ് ഡ്രൈവര്‍ കൈമാറുന്നതിനി​െടയാണ് ഇരുവരും പിടിയിലായത്. ഒരു ഗ്രാം എം.ഡി.എം.എ ഡ്രൈവറുടെ പക്കല്‍നിന്ന്​ പൊലീസ് കണ്ടെടുത്തു.

കൊച്ചിയില്‍ എം.ഡി.എം.എയുടെ ഉപയോഗം വ്യാപകമാണ്. സിനിമ^സീരിയല്‍ രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന അശ്വതി ബാബു ഫ്ലാറ്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പവും ലഹരിമരുന്നുകള്‍ ഉപയോഗിച്ചിരുന്നതായി തൃക്കാക്കര പൊലീസ് പറഞ്ഞു. തൃക്കാക്കര പ്രിന്‍സിപ്പൽ എസ്.ഐ എ.എന്‍. ഷാജു, എസ്.ഐ കെ.കെ. ഷെബാബ്, എ.എസ്.ഐ റോയ് കെ. പുന്നൂസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കോടതി റിമാന്‍ഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arrestedkerala newsmalayalam newsActress Aswathy Babu
News Summary - Actress Aswathy Babu Arrested-Kerala News
Next Story