Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടിയെ ആക്രമിച്ച കേസ്: തൽസ്ഥിതി റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

text_fields
bookmark_border
നടിയെ ആക്രമിച്ച കേസ്: തൽസ്ഥിതി റിപ്പോർട്ട് ഇന്ന് സമർപ്പിക്കും
cancel

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ പി. ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ നടക്കുന്ന തുടരന്വേഷണത്തിന്‍റെ തൽസ്ഥിതി റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും. കേസ് നടത്തുന്നതിനുള്ള പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യവും കോടതിയെ അറിയിച്ചേക്കും.

തുടരന്വേഷണം പൂർത്തിയാക്കാൻ ഒരുമാസത്തെ സമയം അനുവദിച്ചെങ്കിലും വ്യാഴാഴ്ച കേസ് പരിഗണിക്കുമ്പോൾ കൂടുതൽ സമയം തേടാനാണ് സാധ്യത. ജനുവരിയിലാണ് കേസിൽ തുടരന്വേഷണം ആരംഭിച്ചത്. ഫെബ്രുവരി ഒന്നിനാണ് അന്വേഷണം പൂർത്തിയാക്കാൻ കോടതി ഒരുമാസത്തെ സമയം നൽകിയത്. ഈ സമയപരിധി ഇതിനകംതന്നെ അവസാനിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തിലാണ് കൂടുതൽ സമയംതേടി വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

പുതിയ പ്രോസിക്യൂട്ടറെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണെന്നാണ് അധികൃതർ സൂചന. നേരത്തേ കേസിന്‍റെ വിചാരണ ഘട്ടത്തിൽ രണ്ട് സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർമാർ രാജിവെച്ചിരുന്നു. നിലവിൽ 203 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെയാണ് ഇനി വിസ്തരിക്കാനുള്ളത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story