നടിയെ ആക്രമിച്ച കേസ്: ശരത്തിന് മുൻകൂർ ജാമ്യം
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണസംഘത്തെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിലെ പ്രതി ശരത്തിന് ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. നടൻ ദിലീപ് അടക്കം പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിനെത്തുടർന്ന് രജിസ്റ്റർ ചെയ്ത കേസി്ലാണ് ആറാം പ്രതിയും ദിലീപിന്റെ സുഹൃത്തുമായ ശരത്തിന് ജസ്റ്റിസ് വിജു എബ്രഹാം ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചത്.
ആലുവയിലെ ഹോട്ടലുടമയായ ശരത്തിനെ നടിയെ ആക്രമിച്ച കേസിലും പ്രതിയാക്കിയിരുന്നു. കേസിൽ ശരത് നേരത്തേ മുൻകൂർ ജാമ്യ ഹരജി നൽകിയപ്പോൾ ഇയാളെ പ്രതിയാക്കിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് വിശദീകരിച്ചിരുന്നു. തുടർന്ന് ഹരജി മാറ്റി. പിന്നീട് പ്രതിയാക്കിയതോടെ ഹരജി വീണ്ടും പരിഗണിച്ചാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.

