Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ്

text_fields
bookmark_border
വിചാരണ കോടതിയിൽ അപേക്ഷ നൽകി
നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ്
cancel

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ്. ഇക്കാര്യം ആവശ്യപ്പെട്ട് വിചാരണ കോടതിയിൽ അപേക്ഷ നൽകി. നടിയെ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങൾ ദിലീപിന്‍റെ കൈയിലുണ്ടെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

ഇതിനെ തുടർന്നാണ് പൊലീസ് തുടരന്വേഷണത്തിന് വിചാരണ കോടതിയിൽ അപേക്ഷ നൽകിയത്. പൾസർ സുനി പകർത്തിയ ദൃശ്യം ദിലീപിന്‍റെ കൈയിലെത്തിയത് അന്വേഷിക്കണം എന്നാണ് പ്രോസിക്യൂഷന്‍റെ ആവശ്യം. തുടരന്വേഷണം നടത്തേണ്ടതിനാൽ കേസിന്‍റെ വിചാരണ നിർത്തിവെക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

നടിയെ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങൾ ദിലീപിന് ജാമ്യത്തിൽ ഇറങ്ങിയപ്പോൾ തന്നെ ലഭിച്ചിരുന്നെന്നും ഇതിനു താൻ സാക്ഷിയാണെന്നുമായിരുന്നു ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്. നിലവിൽ കേസിന്‍റെ വിചാരണ അന്തിമഘട്ടത്തിലാണ്. പ്രോസിക്യൂഷൻ അപേക്ഷയിൽ വിചാരണ കോടതിയുടെ തീരുമാനം കേസിൽ നിർണായകമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Actress assault case: Police demand further probe against Dileep
Next Story