Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനടിയെ ആക്രമിച്ച കേസ്:...

നടിയെ ആക്രമിച്ച കേസ്: കെ.​ബി. ഗ​ണേ​ഷ്‌​കു​മാ​ർ എം.എൽ.എയുടെ ഓഫിസ് സെക്രട്ടറിയെ ചോദ്യംചെയ്​തു

text_fields
bookmark_border
നടിയെ ആക്രമിച്ച കേസ്: കെ.​ബി. ഗ​ണേ​ഷ്‌​കു​മാ​ർ എം.എൽ.എയുടെ ഓഫിസ് സെക്രട്ടറിയെ ചോദ്യംചെയ്​തു
cancel

കാ​ഞ്ഞ​ങ്ങാ​ട് (കാസർകോട്​): ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ സാ​ക്ഷി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ പ്ര​ദീ​പ്കു​മാ​ർ കോ​ട്ട​ത്ത​ല വ്യാ​ഴാ​ഴ്​​ച രാ​വി​ലെ കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ.​എ​സ്.​പി ഓ​ഫി​സി​ൽ ചോ​ദ്യം​ചെ​യ്യ​ലി​ന്​ ഹാ​ജ​രാ​യി. ന​ട​നും എം.​എ​ൽ.​എ​യു​മാ​യ കെ.​ബി. ഗ​ണേ​ഷ്‌​കു​മാ​റി​െൻറ ഓ​ഫി​സ് സെ​ക്ര​ട്ട​റി പ്ര​ദീ​പ്​ കു​മാ​റാ​ണ്​ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ മു​മ്പാ​കെ ഹാ​ജ​രാ​യ​ത്. മാ​പ്പ് സാ​ക്ഷി​യാ​യ ബേ​ക്ക​ൽ മ​ലാം​കു​ന്ന് സ്വ​ദേ​ശി വി​പി​ൻ​ലാ​ലി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ൽ ഇ​യാ​ളെ അ​ഞ്ചു മ​ണി​ക്കൂ​ർ ചോ​ദ്യം​ചെ​യ്ത ശേ​ഷം വി​ട്ട​യ​ച്ചു.

ബേ​ക്ക​ൽ മ​ലാം​കു​ന്ന് സ്വ​ദേ​ശി വി​പി​ൻ​ലാ​ലി​െൻറ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​ര​വെ​യാ​ണ്​ പ്ര​ദീ​പ്​​കു​മാ​റാ​ണ്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തെ​ന്ന്​ വ്യ​ക്ത​മാ​യ​ത്. ഇ​തോ​ടെ പൊ​ലീ​സ്, പ്ര​ദീ​പ്​​കു​മാ​റി​നോ​ട് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു​മു​മ്പാ​കെ ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ, പ്ര​ദീ​പ്​​കു​മാ​ർ കാ​സ​ർ​കോ​ട് പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യ​ൽ മു​ൻ​കൂ​ർ ജാ​മ്യ​പേ​ക്ഷ ന​ൽ​കി. ഇ​തു​ പ​രി​ഗ​ണി​ക്ക​വേ, സെ​ഷ​ൻ​സ് ജ​ഡ്​​ജി​ എ​സ്.​എ​ച്ച്. പ​ഞ്ചാ​ബ​കേ​ശ​ൻ പ്ര​ദീ​പ്​​കു​മാ​റി​നോ​ട് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു മു​മ്പാ​കെ ഹാ​ജ​രാ​ക​ൻ നി​ർ​ദേ​ശം ന​ൽ​കി. തു​ട​ർ​ന്നാ​ണ് വ്യാ​ഴാ​ഴ്ച രാ​വി​ലെ 11 മ​ണി​യോ​ടെ ഹാ​ജ​രാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KB Ganesh kumarActress assault case
News Summary - Actress assault case: KB Ganesh Kumar MLA's office secretary questioned
Next Story