Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
pulser suni and dileep
cancel

നടിയെ ആക്രമിച്ച് കേസ്: ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിലെ സ്ത്രീയെക്കുറിച്ച് അന്വേഷണം

text_fields
bookmark_border

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട്​ സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിൽ പറയുന്ന സ്ത്രീയെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം. കേസിൽ ഒരു സ്ത്രീയാണ് ശിക്ഷ അനുഭവിക്കേണ്ടിയിരുന്നതെന്നും എന്നാൽ, താൻ ശിക്ഷിക്കപ്പെട്ടെന്നും ദിലീപ് തന്‍റെ സംസാരത്തിൽ പറഞ്ഞിരുന്നതായി ബാലചന്ദ്രകുമാർ ചാനലിൽ വെളിപ്പെടുത്തിയിരുന്നു.

സുഹൃത്ത് ബൈജു ചെങ്ങമനാടിനോടായിരുന്നു ഇക്കാര്യം ദിലീപ് പറഞ്ഞിരുന്നതെന്നും അത് താൻ കേട്ടെന്നുമാണ് വെളിപ്പെടുത്തൽ. ഒരു സ്ത്രീയെ പരാമർശിച്ച്, അവരെ രക്ഷിച്ചുകൊണ്ടുപോയി താൻ ശിക്ഷിക്കപ്പെട്ടെന്നാണ് ദിലീപ് ആലുവയിലെ വീട്ടിൽവെച്ച് പറഞ്ഞത്.

ഈ സംഭാഷണം താൻ ടാബിൽ റെക്കോഡ്‌ ചെയ്‌തിട്ടുണ്ടെന്നും ബാലചന്ദ്രകുമാർ പറഞ്ഞിട്ടുണ്ട്. കേസിലെ ഒരു 'മാഡ'ത്തിന്‍റെ സാന്നിധ്യത്തെക്കുറിച്ച് ഒന്നാംപ്രതി പൾസർ സുനി ഒരിക്കൽ പറഞ്ഞിരുന്നു. എന്നാൽ, പിന്നീട് കേസിൽ മാഡത്തിന് വലിയ പങ്കില്ലെന്നും സുനി പറഞ്ഞിരുന്നു.

ഇതുമായി ബന്ധപ്പെട്ട് കാര്യമായ അന്വേഷണം നടന്നിരുന്നില്ല. ഇത്തരത്തിൽ ഒരു സ്ത്രീയുടെ സാന്നിധ്യം കേസിലുണ്ടെങ്കിൽ ഇരുവരും പറഞ്ഞയാൾ ഒന്നുതന്നെയാണോ എന്നതിനെക്കുറിച്ച് സ്ഥിരീകരിക്കും.

ഈ സ്ത്രീ ആരാണെന്ന് കണ്ടെത്തി കേസിലെ ഇവരുടെ ഇടപെടലുകളെക്കുറിച്ച് അന്വേഷണമുണ്ടാകും. ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിലെ വി.ഐ.പിയെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Actress assault case: Investigation into the woman in Balachandra Kumar's revelation
Next Story