Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങൾ പരിശോധിച്ചതിൻെറ പൂർണവിവരം ദിലീപിന് നൽകണം
text_fieldsbookmark_border
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ പരിശോധിച്ചതിൻെറ പൂർണവിവരങ്ങൾ നടൻ ദിലീപിന് നൽകിയ റിപ്പോർട്ടിൽ ഉ ൾപ്പെടുത്തണമെന്ന് വിചാരണ കോടതിയുടെ നിർദേശം. താൻ ഉന്നയിച്ച പല ചോദ്യങ്ങൾക്കും മറുപടി ഇല്ലെന്ന് കാണിച്ച് ദിലീപ് നൽകിയ പുതിയ ഹരജിയിലാണ് നിർദേശം.
സെൻട്രൽ ഫോറൻസിക് സയൻസ് ലാബിനോടാണ് പരിശോധനയുടെ പൂർണ വിവരങ്ങൾ ഉൾപ്പെടുത്താൻ നിർദേശം നൽകിയത്.
നടിയെ ആക്രമിച്ച കേസിൽ വീണ്ടും ദൃശ്യങ്ങൾ ആവശ്യെപ്പട്ടാണ് ദിലീപ് ഹരജി നൽകിയത്. ദൃശ്യങ്ങൾ പരിശോധിച്ച റിേപ്പാർട്ട് അപൂർണമാണ്. ആവശ്യപ്പെട്ട മുഴുവൻ വിവരങ്ങളും റിപ്പോർട്ടിൽ ഇല്ലെന്നും ദിലീപ് ഹരജിയിൽ പറയുന്നു.
Next Story
