Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടിയെ ആക്രമിച്ച കേസ്: 'തെറ്റായ പ്രചാരണം നടക്കുന്നു', അന്തിമവാദം തുറന്നകോടതിയില്‍ വേണമെന്ന് അതിജീവിത

text_fields
bookmark_border
ശരിയായ വിവരങ്ങൾ പുറത്തറിയുന്നതിൽ പ്രശ്നമില്ല
court
cancel

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത വിചാരണകോടതിയിൽ ഹരജി നൽകി. വിചാരണയുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങള്‍ പലതും തനിക്കെതിരായി പ്രചരിക്കുന്നുണ്ട്. യഥാര്‍ഥ വശങ്ങള്‍ പുറത്തുവരാന്‍ തുറന്ന കോടതിയില്‍ അന്തിമവാദം നടത്തണമെന്നാണ് നടി ഹരജിയില്‍ ആവശ്യപ്പെട്ടത്.

നടിയെ ആക്രമിച്ച കേസിൽ അന്തിമവാദം കഴിഞ്ഞദിവസം തുടങ്ങിയിരുന്നു. ഏകദേശം ഒരുമാസമാണ് നടപടികൾ നീണ്ടുനിൽക്കുക. അന്തിമവാദം വ്യാഴാഴ്ച തുടരാനിരിക്കെയാണ് അതിജീവിതയുടെ പുതിയ നീക്കം. കേസിലെ സാക്ഷി വിസ്താരങ്ങൾ പൂർത്തിയായതാണ്.

അടച്ചിട്ട കോടതിയിലെ വാദം അവസാനിപ്പിക്കണമെന്നാണ് അതിജീവിതയുടെ ആവശ്യം. ശരിയായ വിവരങ്ങൾ പുറത്തറിയുന്നതിൽ തനിക്ക് പ്രശ്നമില്ലെന്നും നടി പറഞ്ഞു. താൻ അതിജീവിതയാണെന്നും അന്തിമ ഘട്ടത്തിൽ നടക്കുന്ന കാര്യങ്ങൾ പൊതു സമൂഹം അറിയുന്നതിൽ സ്വകാര്യതയുടെ പ്രശ്നമില്ലെന്നും നടി വ്യക്തമാക്കി.

2017 ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ടത്. കേസിൽ 2018 മാർച്ച് എട്ടിന് ആരംഭിച്ച വിചാരണയാണ് അന്തിമ ഘട്ടത്തിലേക്കു കടക്കുന്നത്. വാദം പൂർത്തിയായാൽ കേസ് വിധി പറയുന്നതിനായി മാറ്റും. 2018 മാർച്ച് എട്ടിനാണ് വിചാരണ നടപടികൾ ആരംഭിച്ചത്. നടൻ ദിലീപ് കേസിൽ എട്ടാം പ്രതിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Actress attack case: actress wants final argument in open court due to false publicity
Next Story