നടിയെ ആക്രമിച്ച കേസ്; വാദം കേൾക്കൽ മേയ് നാലിലേക്ക് മാറ്റി
text_fieldsകൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ കുറ്റപത്രത്തിൽ വാദം കേൾക്കുന്ന ത് മേയ് നാലിലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി നിലനിൽക്കുന്ന സാഹചര്യത്തിലാണ് പ്രാരംഭവാദം കേൾക്കൽ മാറ്റിയത്. ബുധനാഴ്ച കേസ് പരിഗണിച്ചപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതികളെ ഹാജരാക്കിയിരുന്നു.
അതിനിടെ, കേസിലെ ആറാം പ്രതിയുടെ ജാമ്യഹരജി ഹൈകോടതി തള്ളി. വിചാരണ ആറ് മാസത്തിനകം പൂർത്തിയാക്കാൻ മറ്റൊരു ബെഞ്ച് നിർദേശിച്ചിട്ടുണ്ടെന്നും ജാമ്യം നൽകിയാൽ തെളിവു നശിപ്പിക്കാൻ ഇടയുണ്ടെന്നും വിലയിരുത്തിയാണ് പ്രതികൾ വന്ന വാഹനത്തിെൻറ ഡ്രൈവറായിരുന്ന പ്രദീപിെൻറ ഹരജി തള്ളിയത്.
