തട്ടിക്കൊണ്ടുപോകൽ: നടിയുടെ മൊഴി രേഖപ്പെടുത്തി
text_fieldsകൊച്ചി: തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന കേസിൽ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ ് മജിസ്ട്രേറ്റ് കോടതി മുതിർന്ന നടിയുടെ മൊഴി രേഖപ്പെടുത്തി. മുഖ്യപ്രതി പൾസർ സു നി എന്ന സുനിൽ കുമാറിെൻറ സാന്നിധ്യത്തിലാണ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്. 2011ൽ തിരുവനന്തപുരത്തുനിന്ന് എറണാകുളം ജങ്ഷൻ െറയിൽവേ സ്റ്റേഷന് മുന്നിൽ വന്നിറങ്ങിയ നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നാണ് കേസ്.
നിർമാതാവ് ജോണി സാഗരികയുടെ സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോഴായിരുന്നു തട്ടിെക്കാണ്ടുപോകൽ ശ്രമം. അന്ന് ജോണി സാഗരികയുടെ ഡ്രൈവറായിരുന്നു സുനിൽ കുമാർ. നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്മെയിൽ ചെയ്യാനായിരുന്നു പദ്ധതി. ഇവരോടൊപ്പം എത്തുമെന്ന് പറഞ്ഞിരുന്ന മറ്റൊരു യുവനടിയെയും ലക്ഷ്യമിട്ടിരുന്നു.
ഒന്നാം സാക്ഷിയായ േജാണി സാഗരികയുടെ മൊഴി കോടതി നേരത്തേ രേഖപ്പെടുത്തിയിരുന്നു.
