Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘കേരളത്തെ ബംഗാൾ ആക്കാൻ...

‘കേരളത്തെ ബംഗാൾ ആക്കാൻ സമ്മതിക്കില്ല, ഇത് ഇടതുപക്ഷ സഹയാത്രികരുടെ വിജയം...’; പരോക്ഷ വിമർശനവുമായി നടൻ വിനായകൻ

text_fields
bookmark_border
Actor Vinayakan
cancel

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്കു പിന്നാലെ സി.പി.എം നേതൃത്വത്തെയും എൽ.ഡി.എഫിനെയും പരോക്ഷമായി വിമർശിച്ച് നടൻ വിനായകൻ. ഇത് കോൺഗ്രസിന്റെ വിജയമല്ലെന്നും ഇടതുപക്ഷ സഹയാത്രികരുടെ വിജയമാണെന്നും വിനായകൻ ഫേസ്ബുക്കിൽ പ്രതികരിച്ചു.

‘കേരളത്തെ ബംഗാളാക്കാൻ സമ്മതിക്കാത്ത അനേകം ഇടതുപക്ഷ സഹയാത്രികരുള്ള നാടാണിത്. കേരളം ബംഗാൾ ആകരുത്. ആക്കില്ല. ആകാൻ സമ്മതിക്കില്ല. ഈ തോൽവി വരാനിരിക്കുന്ന മഹാവിജയത്തിലേക്കുള്ള ചിന്തയുടെ തുടക്കമാകട്ടെ. ഇത് കോൺഗ്രസിന്റെ വിജയമല്ല. ഇടതുപക്ഷ സഹയാത്രികരുടെ വിജയം. ചിന്തിക്കുക ’-വിനായകൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

യു.ഡി.എഫ് തരംഗത്തിൽ ഭരണവിരുദ്ധതയും ജനരോഷവും ഒരുപോലെ ആഞ്ഞുകത്തിയപ്പോൾ യു.ഡി.എഫ് 102 സീറ്റുകളുമായി ചരിത്രവിജയമാണ് ഇത്തവണ നേടിയത്. സി.പി.എമ്മിന്‍റെ കോട്ടകൊത്തളങ്ങൾ ഒന്നടങ്കം തകർന്നുവീണപ്പോൾ ഇടതുമുന്നണിയുടെ പ്രകടനം 35 സീറ്റിലേക്ക് നിലംപതിച്ചു. 2021ൽ 99 സീറ്റോടെ അധികാരത്തിൽ വന്ന എൽ.ഡി.എഫിനെ ഇത്തവണ കൈവിട്ടത് 64 മണ്ഡലങ്ങളാണ്. കേരളത്തിലെ നിലവിലുള്ള മുന്നണി രാഷ്ട്രീയ ചരിത്രത്തിൽ നൂറിലേറെ സീറ്റ് നേടി ഒരു മുന്നണി അധികാരത്തിലേക്ക് വരുന്നത് ആദ്യമാണ്. കേരളത്തിൽ അധികാരം നഷ്ടപ്പെട്ടതോടെ ഒരു സംസ്ഥാനത്തും ഭരണമില്ലാതാകുന്ന നിലയിലേക്ക് സി.പി.എം മാറി.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം;

കേരളത്തെ

ബംഗാളാക്കാൻ സമ്മതിക്കാത്ത

അനേകം

ഇടതുപക്ഷ സഹയാത്രികരുള്ള നാടാണിത്.

കേരളം ബംഗാൾ ആകരുത്.

ആക്കില്ല.

ആകാൻ സമ്മതിക്കില്ല.

ഈ തോൽവി

വരാനിരിക്കുന്ന മഹാവിജയത്തിലേക്കുള്ള

ചിന്തയുടെ

തുടക്കമാകട്ടെ.

ഇത് കോൺഗ്രസിന്റെ വിജയമല്ല. ഇടതുപക്ഷ സഹയാത്രികരുടെ വിജയം.

ചിന്തിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Actor VinayakanLDFCPMKerala Assembly Election 2026
News Summary - Actor Vinayakan indirectly criticizes
Next Story