Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുലിക്കളി വൈകൃതത്തെ...

പുലിക്കളി വൈകൃതത്തെ കലക്കുവേണ്ടി ഉപയോഗിക്കുന്ന ആഭാസം -നടൻ വി.കെ ശ്രീരാമൻ

text_fields
bookmark_border
V.K. Sreeraman, Pulikali
cancel

തൃശൂർ: നാലാം ഓണത്തിന് തൃശൂർ നഗരത്തിൽ അരങ്ങേറുന്ന പുലിക്കളി രൂപവൈകൃതത്തെ കലക്കുവേണ്ടി ഉപയോഗിക്കുന്ന ആഭാസമാണെന്ന് നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമൻ. പുലിക്കളിക്കുവേണ്ടി പരിശീലനം നടത്തുന്നവരുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് സമൂഹമാധ്യമത്തിൽ അദ്ദേഹത്തിന്റെ വിമർശനം.

പുരുഷന്മാർക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണെന്നും ആ വൈകൃതത്തെ കലക്കുവേണ്ടി ഉപയോഗിക്കുക എന്നത് ആഭാസമാണെന്നും ശ്രീരാമൻ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. ലോകത്തൊരിടത്തും കണ്ടാൽ ഓക്കാനം വരുന്ന ഇത്തരം ഒരു കലാ വൈകൃതം ഉണ്ടാവില്ല.

ഇത് ഒരു ഭാരതീയ കലയാണെന്നും നാട്യശാസ്‌ത്രത്തിൽ ‘ശാർദൂലവിക്രീഡിതം’ എന്ന് ഈ കുംഭകുലുക്കിക്കളിയെപ്പറ്റി പരാമർശമുണ്ടെന്നും പരിഹാസ രൂപേണ അദ്ദേഹം പറയുന്നു. അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.

കുറിപ്പിന്റെ പൂർണരൂപം:

പുരുഷന്മാർക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണ്.

ആ വൈകൃതത്തെ കലക്കുവേണ്ടി ഉപയോഗിക്കുക എന്നത് ആഭാസവും. ലോകത്തൊരിടത്തും കണ്ടാൽ ഓക്കാനം വരുന്ന ഇത്തരം ഒരു കലാ വൈകൃതം ഉണ്ടാവില്ല.

ഇത് ഒരു ഭാരതീയ കലയാണെന്നും നാട്യശാസ്‌ത്രത്തിൽ 'ശാർദൂലവിക്രീഡിതം ' എന്ന് ഈ കുംഭകുലുക്കിക്കളിയെപ്പറ്റി പരാമർശമുണ്ടെന്നുമാണ് സുബ്രൻസാമി പറയുന്നത്. അതാണൊരാശ്വാസം.

ചിത്രത്തിൽ പുലിക്കളിക്കളരി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pulikalivk sreeramanvulgarArt and Culture
News Summary - Actor V.K. Sreeraman against thrissur Pulikali
Next Story