Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅൻസിബക്കെതിരായ...

അൻസിബക്കെതിരായ പരാമർശം: ടിനി ടോമിനെതിരെ കേസെടുത്തു

text_fields
bookmark_border
അൻസിബക്കെതിരായ പരാമർശം: ടിനി ടോമിനെതിരെ കേസെടുത്തു
cancel

കൊ​ച്ചി: ന​ടി അ​ൻ​സി​ബ ഹ​സ​ന്‍റെ പ​രാ​തി​യി​ൽ ന​ട​ൻ ടി​നി ടോ​മി​നെ​തി​രെ കേ​സെ​ടു​ത്തു. കോ​ട​തി ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്നാ​ണ്​ ക​ട​വ​ന്ത്ര പൊ​ലീ​സ്​ ബി.​എ​ൻ.​എ​സ്​ 173 (5) വ​കു​പ്പ്​ ചു​മ​ത്തി​ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്​. സ്​​ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ൽ, ലൈം​ഗി​ക ചു​വ​യോ​ടെ​യു​ള്ള പെ​രു​മാ​റ്റം, മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്ത​ൽ അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ളാ​ണ് ചേ​ർ​ത്ത​ത്.

എ​റ​ണാ​കു​ളം ജി​ല്ല അ​ഡീ. സെ​ഷ​ൻ​സ്​ എ​ട്ടാം ന​മ്പ​ർ കോ​ട​തി​യാ​ണ്​ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ഈ ​പ​രാ​തി​യി​ൽ കേ​സെ​ടു​ക്കാ​ൻ തെ​ളി​വി​ല്ലെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ ക​ട​വ​ന്ത്ര പൊ​ലീ​സി​ന്‍റെ നി​ല​പാ​ട്. ടി​നി ടോം ​തു​ട​ർ​ച്ച​യാ​യി സൈ​ബ​ർ അ​ധി​ക്ഷേ​പ​വും വ​ർ​ഗീ​യ പ​രാ​മ​ർ​ശ​വും ന​ട​ത്തു​ന്നു​വെ​ന്നാ​ണ് അ​ൻ​സി​ബ​യു​ടെ പ​രാ​തി.

ജിഹാദിയായി ചിത്രീകരിക്കാൻ ടിനി ടോം ശ്രമിച്ചു എന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. നേരത്തേ ടിനി ടോമിനെതിരെ അൻസിബ പരാതി നൽകിയിരുന്നെങ്കിലും കഴമ്പില്ലെന്നുപറഞ്ഞ് പൊലീസ് കേസെടുക്കാൻ തയാറായിരുന്നില്ല. തുടർന്നാണ് അവർ കോടതിയെ സമീപിച്ചത്.

ചൊവ്വാഴ്ചയാണ് അൻസിബയുടെ പരാതിയിൽ ടിനിക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം നൽകിയത്. നടിയും ‘അമ്മ’ എക്‌സിക്യൂട്ടിവ് അംഗവുമായിരുന്ന നീന കുറുപ്പിന്റെ മൊഴിയാണ് കോടതിയിൽ നിർണായകമായത്. ‘അമ്മ’ ഓഫീസിൽവെച്ച് ടിനി അൻസിബയെക്കുറിച്ച് അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്ന് നീന കുറുപ്പ് പോലീസിന് മൊഴി നൽകിയിരുന്നു. ശ്വേതാ മേനോനും ഇതേ കാര്യങ്ങൾ തന്നോട് പറഞ്ഞതായും നീന കുറുപ്പിന്റെ മൊഴിയിലുണ്ടായിരുന്നു.

അൻസിബയ്‌ക്കെതിരെ ടിനി ടോം ഡബിൾ ഡാഡി സിൻഡ്രോം, ഡി.എൻ.എയിലെ പ്രശ്‌നങ്ങൾ, ജിഹാദി എന്നീ വാക്കുകൾ ഉപയോഗിച്ചതായി റിപ്പോർട്ടിൽ പറയുന്നതായി കോടതി ചൂണ്ടിക്കാട്ടി. ജിഹാദി ഉൾപ്പെടെയുള്ള വാക്കുകൾ ടിനി തമാശയായി ഉപയോഗിച്ചതാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ക്രിമിനൽ ഉദ്ദേശമുണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്. പൊലീസ് റിപ്പോർട്ട് പൂർണമല്ല. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ ശരിയായ നിഗമനത്തിൽ എത്താൻ സാധിക്കൂവെന്നും നിരീക്ഷിച്ചാണ് കോടതി വിശദമായ അന്വേഷണത്തിന് നിർദേശിച്ചത്.

അതേസമയം, ടിനി ടോമിനെതിരായ ഈ പരാതി വെറും കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലാണെന്നായിരുന്നു പൊലീസ് റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. അൻസിബയുടെ പരാതിയിൽ കേസെടുക്കാനാവില്ലെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. എന്നാൽ, പ്രഥമദൃഷ്ട്യാ ടിനി കുറ്റം ചെയ്തിട്ടുണ്ടെന്ന് കോടതി വിലയിരുത്തി. ഹർജിക്കാരിയുടെ വാദങ്ങളിൽ കഴമ്പുണ്ടെന്നും കുറ്റകൃത്യം നടന്നത് കടവന്ത്ര പോലീസ് സ്‌റ്റേഷൻ പരിധിയിൽ അല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അങ്ങനെയെങ്കിൽ, എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്ത് ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനിലേക്ക് കൈമാറുകയായിരുന്നു വേണ്ടതെന്നും കോടതി നിരീക്ഷിച്ചു. ഇതിനുപിന്നാലെയാണിപ്പോൾ ടിനിക്കെതിരെ പോലീസ് കേസെടുത്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Case registeredAnsiba Hassancyber abuseTini tom
News Summary - Actor Tini Tom Booked Over Remarks Against Ansiba
Next Story