ശ്രീനിവാസൻ സാമൂഹിക ഉച്ചനീചത്വങ്ങളെ ചോദ്യംചെയ്ത പ്രതിഭ -തനിമ
text_fieldsതനിമ കലാസാഹിത്യ വേദി കൊച്ചിയിൽ സംഘടിപ്പിച്ച ശ്രീനിവാസൻ അനുസ്മരണം സംവിധായകൻ സിബി മലയിൽ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി: സമൂഹം അസ്പൃഷ്ടമായി വിലയിരുത്തിയിരുന്ന വർണത്തിന്‍റെയും സാമൂഹിക വൈവിധ്യങ്ങളുടെയും ചിന്താധാരകളെ ചോദ്യംചെയ്യുകയും അത്തരം ഉച്ചനീചത്വങ്ങൾക്കെതിരെ സിനിമയിലൂടെ ശബ്ദിക്കുകയുമായിരുന്നു നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെന്ന് ‘തനിമ’ കലാസാഹിത്യവേദി സംഘടിപ്പിച്ച അനുസ്മരണ സദസ്സ് അഭിപ്രായപ്പെട്ടു. ‘ശ്രീനിയില്ലാത്ത കഥ പറയുമ്പോൾ’ എന്നപേരിൽ സംഘടിപ്പിച്ച ശ്രീനിവാസൻ അനുസ്മരണത്തിൽ തനിമ സംസ്ഥാന പ്രസിഡന്‍റ് ആദം അയ്യൂബ് അധ്യക്ഷത വഹിച്ചു.
സംവിധായകൻ സിബി മലയിൽ മുഖ്യപ്രഭാഷണം നടത്തി. മാക്ട മുൻ ചെയർമാൻ മെക്കാർട്ടിൻ, ജനറൽ സെക്രട്ടറി ശ്രീകുമാർ അരൂക്കുറ്റി, ഫെഫ്ക വർക്കിങ് സെക്രട്ടറി സോഹൻ സീനുലാൽ, ആർട്ട് ഡയറക്ടർ ബാവ, സംവിധായകൻ ലിയോ തദേവൂസ്, മാക്ട അംഗവും കേരള ലളിതകല അക്കാദമി മുൻ സെക്രട്ടറിയുമായ ശ്രീമൂലനഗരം മോഹൻ, അഭിനേതാക്കളായ രാജാസാഹിബ്, റഫീഖ് ചൊക്ലി, കഥാകൃത്ത് സമദ് പനയപ്പിള്ളി, മാധ്യമപ്രവർത്തകൻ ഹൈദറലി, തനിമ ജനറൽ സെക്രട്ടറി ഫൈസൽ കൊച്ചി എന്നിവർ ശ്രീനിവാസനെ അനുസ്മരിച്ചു.
സംവിധായകൻ ടോം ഇമ്മട്ടി, നടിയും ആക്ടിവിസ്റ്റുമായ പി.എം. ലാലി, മെട്രോ ഫിലിം സൊസൈറ്റി പ്രവർത്തക വി.കെ. ഷാഹിന, ഹ്രസ്വചിത്ര സംവിധായകൻ അൻസാർ നെടുമ്പാശ്ശേരി എന്നിവർ പങ്കെടുത്തു. പ്രോഗ്രാം കൺവീനർ ഫാസിൽ കാട്ടുങ്കൽ സ്വാഗതവും തനിമ ജില്ല പ്രസിഡന്‍റ് ഷംസു പുക്കാട്ടുപടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

