Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടൻ സിദ്ദീഖ് സുപ്രീംകോടതിയിലേക്ക്; നാളെ ഹരജി നൽകിയേക്കും

text_fields
bookmark_border
സിദ്ദീഖിനായി വ്യാപക തിരച്ചിലുമായി പൊലീസ്
നടൻ സിദ്ദീഖ് സുപ്രീംകോടതിയിലേക്ക്; നാളെ ഹരജി നൽകിയേക്കും
cancel

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ മുൻകൂർ ജാമ്യം തള്ളിയ ഹൈകോടതി ഉത്തരവിനെതിരെ നടൻ സിദ്ദീഖ് സുപ്രീംകോടതിയെ സമീപിക്കും.

ഉത്തരവിനെ തുടർന്ന് സിദ്ദീഖ് ഒളിവിൽ പോയത് ഈ സാധ്യത മുൻനിർത്തിയാണ്. ഇതുമായി ബന്ധപ്പെട്ട കാര്യത്തിൽ മകൻ ഷെഹിൻ അടക്കമുള്ളവർ മുതിർന്ന അഭിഭാഷകൻ ബി. രാമൻ പിള്ളയുമായി കൂടിക്കാഴ്ച നടത്തി. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരുമായും ചർച്ച നടത്തുന്നുണ്ട്. എത്രയും വേഗം ഹരജി നൽകാനാണ് നീക്കം. സിദ്ദീഖിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് വ്യാപക തിരച്ചിൽ നടത്തുന്നുണ്ട്. കോടതിവിധിക്ക് പിന്നാലെ ഫോൺ ഓഫ് ചെയ്ത് നടൻ ഒളിവിൽ പോയി. മണിക്കൂറുകളോളം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. വിമാനമാർഗം രക്ഷപ്പെടാനുള്ള സാധ്യത മുന്നിൽക്കണ്ട് വിമാനത്താവളങ്ങളിൽ ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്. രക്ഷപ്പെടാൻ ശ്രമിച്ചാൽ തടഞ്ഞുവെക്കാനാണ് നിർദേശം.

ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് ഹൈകോടതി സിദ്ദീഖിന്‍റെ ജാമ്യ ഹരജി തള്ളിയത്. ഇതിന് പിന്നാലെ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) യോഗം ചേർന്ന് അറസ്റ്റ് ചെയ്യാനുള്ള തീരുമാനത്തിലെത്തി. ഉടൻ അറസ്റ്റ് ചെയ്യാൻ ക്രൈംബ്രാഞ്ച് മേധാവി കൊച്ചി സിറ്റി പൊലീസിന് നിർദേശം നൽകി. സുപ്രീംകോടതിയിൽ അപ്പീൽ പോകാനുള്ള നടന്‍റെ നീക്കം മുന്നിൽക്കണ്ടാണ് ഉടൻ അറസ്റ്റിന് ഉത്തരവിട്ടത്. കണ്ടെത്തിയാലുടൻ അറസ്റ്റ് ചെയ്യാൻ തിരുവനന്തപുരത്തുനിന്ന് അന്വേഷണസംഘം കൊച്ചിയിലെത്തിയിട്ടുണ്ട്.

സിദ്ദീഖിന്‍റെ കാക്കനാട് പടമുകളിലെ വീട്, ആലുവ കുട്ടമശ്ശേരിയിലെ വീട് എന്നിവിടങ്ങളിൽ പൊലീസ് എത്തിയെങ്കിലും ഇവിടങ്ങളിലൊന്നും നടനുണ്ടായിരുന്നില്ല. കൊച്ചിയിലെ വിവിധ ഹോട്ടലുകളിലും സുഹൃത്തുക്കളുടെ വീടുകളിലും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ, സിദ്ദീഖിന്‍റെ മകനും നടനുമായ ഷഹീൻ സിദ്ദീഖ് അഭിഭാഷകനായ ബി. രാമൻ പിള്ളയുടെ ഓഫിസിലെത്തി കൂടിക്കാഴ്ച നടത്തി.

യുവനടിയുടെ പരാതിയിൽ തിരുവനന്തപുരം മ്യൂസിയം പൊലീസാണ് സിദ്ദീഖിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തത്. 2016ലാണ് കേസിനാസ്പദമായ സംഭവം. സിനിമയുടെ പ്രിവ്യൂ ഷോയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലെ മുറിയിലേക്ക് വിളിച്ചുവരുത്തി പൂട്ടിയിട്ട് ബലാത്സംഗം ചെയ്തെന്നാണ് കേസ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Actor Siddique to the Supreme Court; The plea may be filed tomorrow
Next Story