Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷമി മാത്രമല്ല, ഷമ്മി തിലകനും ഹീറോയാ..!

text_fields
bookmark_border
ഷമി മാത്രമല്ല, ഷമ്മി തിലകനും ഹീറോയാ..!
cancel

ലോകകപ്പ് സെമി ഫൈനലിലെ ഹീറോ മുഹമ്മദ് ഷമിയെ വാഴ്ത്തി സാമൂഹ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളിൽ ഏറ്റവും രസകരമായ ഒന്നാണ് സിനിമ നടൻ ഷമ്മി തിലകന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. 'ഷമ്മി ഹീറോയാടാ'.. എന്ന സിനിമ ഡയലോഗാണ് ഷമിയുടെ ഫോട്ടോയുടെ ക്യാപ്ഷനായി നൽകിയതെങ്കിലും നടൻ ഷമ്മി തിലകനെ ഫെയ്സ് ബുക്കിൽ ഫോളോ ചെയ്യുന്നവർക്ക് അതിലെ കൗതുകവും തമാശയും പിടികിട്ടും.

തന്റെ പേരിനോട് സാമ്യമുള്ള മുഹമ്മദ് ഷമിയുടെ പ്രകടനത്തെ വാഴ്ത്തി ഷമ്മി തിലകൻ മുൻപ് ചെയ്ത് പോസ്റ്റ് ഇങ്ങനെയായിരുന്നു.

"കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം ഇറക്കുന്നവൻ...ഹീറോ..! അതിപ്പോ ഒരു M കുറഞ്ഞുപോയാലും ഷമ്മി ഹീറോ തന്നെയാ"- എന്നായിരുന്നു.

ആദ്യത്തെ നാല് മത്സരങ്ങളിൽ പുറത്തിരുത്തി ഹാർദിക് പാണ്ഡ്യക്ക് പരിക്ക് പറ്റിയത് കൊണ്ട് മാത്രം ടീമിലെത്തിയ മുഹമ്മദ് ഷമി ഞെട്ടിപ്പിക്കുന്ന പ്രകടനമാണ് ആദ്യ മത്സരം തൊട്ട് നടത്തിയത്. അവഗണനയെ പ്രതിഭ കൊണ്ട് നേരിട്ട് വൻ തിരിച്ചുവരവ് നടത്തിയ ഷമിയെ തന്റെ ജീവിതവുമായി ബന്ധിപ്പിക്കുന്നതാണ് ഷമ്മി തിലകന്റെ പോസ്റ്റെന്ന പരോക്ഷ വായനയും സാമൂഹ്യമാധ്യമങ്ങളിൽ കാണാം.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Actor Shammi Thilakan praises Mohammed Shami
Next Story