Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ദേവസ്വം മന്ത്രി...

'ദേവസ്വം മന്ത്രി മിത്തിസം മ​ന്ത്രി; ഭണ്ഡാരത്തിലെ പണം മിത്തുമണി' -മിത്ത് വിവാദത്തിൽ പരിഹാസവുമായി നടൻ സലിംകുമാർ

text_fields
bookmark_border
ദേവസ്വം മന്ത്രി മിത്തിസം മ​ന്ത്രി; ഭണ്ഡാരത്തിലെ പണം മിത്തുമണി -മിത്ത് വിവാദത്തിൽ പരിഹാസവുമായി നടൻ സലിംകുമാർ
cancel

കൊച്ചി: സ്പീക്കർ എ.എൻ ഷംസീറിന്റെ മിത്ത് വിവാദത്തിൽ പരിഹാസവുമായി നടൻ സലിം കുമാർ. ഫേസ്ബുക്കിലാണ് ഷംസീറിനെയും സി.പി.എമ്മിനെയും സലിം കുമാർ പരിഹസിച്ചത്. ദേവസ്വം മന്ത്രിയെ ഇനി മിത്തിസം മന്ത്രി എന്ന് വിളിക്കാമെന്നും ഭണ്ഡാരത്തിൽ നിന്ന് ലഭിക്കുന്ന പണത്തെ മിത്തുമണി എന്ന് വിളിക്കാമെന്നുമാണ് സലിംകുമാർ ഫേസ്ബുക്കിൽ കുറിച്ചത്. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണ​െന്റ ചിത്രത്തിനൊപ്പമാണ് സലിം കുമാർ കുറിപ്പ് പങ്കുവെച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം: മാറ്റങ്ങൾ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളിൽ നിന്നും തന്നെയാണ്.

മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘർഷം നിലനിൽക്കുമ്പോൾ റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി

ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണം ഭണ്ടാരത്തിൽ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണം എന്നാണ് എന്റെ ഒരു ഇത്..

നിരവധിയാളുകളാണ് കുറിപ്പിന് പ്രതികരണവുമായി എത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Actor Salim Kumar
News Summary - Actor Salim Kumar ridiculed the myth controversy
Next Story