നടൻ സൈജു കുറുപ്പിെൻറ പിതാവ് വാഹനാപകടത്തിൽ മരിച്ചു
text_fieldsതുറവൂർ/പൂച്ചാക്കൽ: ചലച്ചിത്ര നടൻ സൈജു കുറുപ്പിെൻറ മാതാപിതാക്കൾ സഞ്ചരിച്ച സ്കൂട്ടറിൽ അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ച് പിതാവ് പൂച്ചാക്കൽ ലക്ഷ്മിഭവനിൽ ഗോവിന്ദക്കുറുപ്പ് (74) മരിച്ചു. മാതാവ് ശോഭനകുമാരിക്കും ബൈക്ക് യാത്രികരായ യുവാക്കൾക്കും ഗുരുതരമായി പരിക്കേറ്റു. തുറവൂർ-തൈക്കാട്ടുശ്ശേരി റോഡിൽ തൈക്കാട്ടുശ്ശേരി പടിഞ്ഞാറ് അേപ്രാച് റോഡ് തുടങ്ങുന്ന ഭാഗത്ത് ശനിയാഴ്ച രാവിലെ 11.15നായിരുന്നു അപകടം. പൂച്ചാക്കലിൽനിന്ന് തുറവൂരിലേക്ക് പോകുകയായിരുന്നു ഗോവിന്ദക്കുറുപ്പും ഭാര്യയും. കുത്തിയതോട് പൊലീസ് കേസെടുത്തു.
ഗോവിന്ദക്കുറുപ്പിനെ ആംബുലൻസിൽ തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. ഗുരുതര പരിക്കേറ്റ ശോഭനകുമാരിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും യുവാക്കളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മകൾ: സൈര. മരുമക്കൾ: അനുപമ, സാം കൃഷ്ണ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പൂച്ചാക്കൽ കൃഷിഭവന് സമീപം ലക്ഷ്മിഭവനം വീട്ടുവളപ്പിൽ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
