Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രിയങ്കയുടെ ആത്മഹത്യ: നടൻ രാജൻ പി. ദേവിന്‍റെ ഭാര്യ ശാന്ത അറസ്റ്റിൽ

text_fields
bookmark_border
പ്രിയങ്കയുടെ ആത്മഹത്യ: നടൻ രാജൻ പി. ദേവിന്‍റെ ഭാര്യ ശാന്ത അറസ്റ്റിൽ
cancel

തിരുവനന്തപുരം: മരുമകള്‍ പ്രിയങ്കയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കേസിൽ നടൻ രാജൻ പി. ദേവിന്‍റെ ഭാര്യ ശാന്ത അറസ്റ്റിൽ. നെടുമങ്ങാട് എസ്.പി ഓഫിസിൽ ഹാജരായ ശാന്തയുടെ അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തി. പ്രിയങ്ക ആത്മഹത്യ ചെയ്ത കേസിലെ രണ്ടാം പ്രതിയാണ് ശാന്ത.

ഇവർക്കെതിരെ ആത്മഹത്യാപ്രേരണ, ഗാർഹിക പീഡനം എന്നീ വകുപ്പുകളാണ് ചുമത്തിയത്. പ്രിയങ്കയുടെ ഭർത്താവ് ഉണ്ണിയെ പൊലീസ് 2021 മേയ് 25ന് അറസ്റ്റ് ചെയ്തിരുന്നു. 2021ഏപ്രിൽ 13നായിരുന്നു പ്രിയങ്കയെ വെമ്പായത്തെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനത്തിന്‍റെ പേരിൽ ഇവർ പ്രിയങ്കയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നായിരുന്നു പരാതി. ഉണ്ണിയുമായി പിണങ്ങിയ പ്രിയങ്ക സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്.

സ്വന്തം വീട്ടിലെത്തിയിട്ടും സ്ത്രീധനത്തിന്‍റെ പേരിൽ ഉണ്ണി പ്രിയങ്കയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നെന്നും പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Actor Rajan P Dev's wife Shantha arrested
Next Story