Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പിണറായി വിജയനെ പ്രശംസിച്ച് നടന്‍ പ്രകാശ് രാജ്

text_fields
bookmark_border
Prakash Raj
cancel

തിരുവനന്തപുരം: കേരളത്തിൽ കോവിഡിനെ പ്രതിരോധിക്കുന്നതിലും നല്ല ഭരണത്തിനും മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്ന നടപടികളെ പ്രശംസിച്ച് നടന്‍ പ്രകാശ് രാജ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ളത് ഉത്തരവാദിത്വമുള്ള ഭരണമാണെന്നും ഒരു പാട് പേര്‍ക്ക് പ്രചോദനമാകട്ടെയെന്നും താരം ട്വിറ്ററിൽ കുറിച്ചു.

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന്‍റെ പേരിൽ ആരും പട്ടിണി കിടക്കേണ്ടിവരില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഭക്ഷണം ആവശ്യമുള്ളവരെ കണ്ടെത്തി അവര്‍ക്ക് ആഹാരം എത്തിക്കാന്‍ വേണ്ട നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.

ജനകീയ ഹോട്ടലുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ഭക്ഷണം എത്തിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ കമ്മ്യൂണിറ്റി കിച്ചണ്‍ സംവിധാനം ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഈ ട്വീറ്റ് പങ്കുവച്ചുകൊണ്ടാണ് പ്രകാശ് രാജിന്റെ പ്രതികരണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Actor Prakash Raj praises Pinarayi Vijayan
Next Story