Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടനും നാടക പ്രവർത്തകനുമായ പി.സി. സോമൻ അന്തരിച്ചു

text_fields
bookmark_border
PC Soman
cancel

തിരുവനന്തപുരം: മുതിര്‍ന്ന നാടകപ്രവര്‍ത്തകനും നടനുമായ പി.സി. സോമന്‍ (81) അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ നാല് മണിക്കായിരുന്നു അന്ത്യം.

അമച്വര്‍ നാടകങ്ങളുള്‍പ്പെടെ 350 ഓളം നാടകങ്ങളില്‍ ചെറുതും വലുതുമായ ധാരാളം വേഷങ്ങള്‍ അഭിനയിച്ചിട്ടുള്ള സോമൻ മലയാള നാടക​േവദിയിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു.

അടൂര്‍ ഗോപാലകൃഷ്ണന്‍റെ സിനിമകളിലൂടെയും ടെലിവിഷൻ സീരിയലിലെ കഥാപാത്രങ്ങളിലൂടെയും ശ്രദ്ധേയനായ നടനാണ്​. ധ്രുവം, കൗരവര്‍, ഇരുപതാം നൂറ്റാണ്ട്, ഫയര്‍മാന്‍ തുടങ്ങിയവയാണ് മറ്റു പ്രധാന ചിത്രങ്ങള്‍. ട്രാന്‍വന്‍കൂര്‍ ടൈറ്റാനിയത്തിലെ ജീവനക്കാരനായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Actor P.C. Soman died
Next Story