Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാമുക്കോയയെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി

text_fields
bookmark_border
Mamukoya
cancel

കോഴിക്കോട്: മലപ്പുറത്ത് സെവൻസ് ഫുട്ബോൾ മത്സരം ഉദ്ഘാടനം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ സിനിമാതാരം മാമുക്കോയയെ കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മാമുക്കോയ കുഴഞ്ഞു വീണത്. മലപ്പുറം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തുടരുന്നതിനി​ടെയാണ് കോഴിക്കോട്ടേക്ക് മാറ്റിയത്.

വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിലാണ് കോഴിക്കോട്ടേക്ക് കൊണ്ടുപോയത്. കാളികാവ് പൂങ്ങോട് സെവൻസ് ഫുട്ബോൾ മത്സരം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. മിനിട്ടുകൾക്കുള്ളിൽ വണ്ടൂരിലെ നിംസ് ആശുപത്രിയിലെത്തിച്ചു. ഭാര്യയും മക്കളും ബന്ധുക്കളും സുഹൃത്തുക്കളും വണ്ടൂരിലെ ആശുപത്രിയിൽ എത്തിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Actor Mamukoya Shifted to Private Hospital Kozhikode
Next Story