Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടൻ കൊല്ലം തുളസിയിൽ നിന്ന്​ ഏഴ് ലക്ഷം തട്ടി; യുവമോർച്ച നേതാവ് അറസ്റ്റിൽ

text_fields
bookmark_border
Kollam-Thulasy
cancel

തിരുവനന്തപുരം: നടൻ കൊല്ലം തുളസിയിൽ നിന്ന്​ ഏഴ് ലക്ഷം രൂപ കമ്പളിപ്പിച്ച കേസിൽ യുവമോർച്ച നേതാവ് അറസ്​റ്റിൽ. യ ുവമോർച്ച തിരുവനന്തപുരം മുൻ ജില്ല നേതാവും വലിയശാല സ്വദേശിയുമായ വി. പ്രശോഭിനെയാണ് കോടതിയുടെ വാറണ്ടിനെ തുടർന ്ന് തമ്പാനൂർ പൊലീസ് അറസ്​റ്റ്​ ചെയ്തത്​.

മൂന്നുവർഷം മുമ്പാണ് ഇയാൾ കൊല്ലം തുളസിയിൽനിന്ന്​ ബിസിനസ് ആവശ്യങ്ങൾക്കായി ഏഴ് ലക്ഷം രൂപ ആവശ്യപ്പെട്ടത്. എന്നാൽ കഴിഞ്ഞവർഷം പണം ആവശ്യപ്പെട്ടപ്പോൾ ചെക്ക് നൽകി. ചെക്ക് മടങ്ങിയതിനെ തുടർന്നാണ് തുളസി പരാതിയുമായി കോടതിയിലെത്തിയത്.

പണം തിരികെ നൽകാത്തതിനെ തുടർന്ന് ബി.ജെ.പി ജില്ല നേതൃത്വത്തിന് പരാതി കൊടുത്തിരുന്നെങ്കിലും കാര്യമായ നടപടി ഉണ്ടായില്ലെന്നും കൊല്ലം തുളസി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് രണ്ടുതവണ ഹാജരാകാൻ വഞ്ചിയൂർ മജിസ്ട്രേറ്റ് കോടതി ആവശ്യപ്പെട്ടെങ്കിലും പ്രശോഭ് ഹാജരായിരുന്നില്ല. തുടർന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്. പ്രശോഭിനെ പിന്നീട് കോടതി ജാമ്യത്തിൽവിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Actor Kollam Thulasi Yuvamorcha V Prasobh-Kerala News
Next Story