Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jan 2022 3:37 AM GMT Updated On
date_range 23 Jan 2022 3:38 AM GMTനടൻ ജയറാമിന് കോവിഡ്; വൈറസ് ഇപ്പോഴും നമുക്കിടയിലുണ്ടെന്ന ഒാർമപ്പെടുത്തലാണിതെന്ന്
text_fieldsbookmark_border
നടൻ ജയറാമിന് കോവിഡ് സ്ഥിരീകരിച്ചു. സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെ അദ്ദേഹം തന്നെയാണ് േകാവിഡ് പോസിറ്റീവ് ആയ വിവരം അറിയിച്ചത്.
'ഞാനിന്ന് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നു. വൈറസ് ഇപ്പോഴും നമുക്കിടയിലുണ്ടെന്ന ഒാർമപ്പെടുത്തലാണിത്. എന്നോട് അടുത്തിടപഴകിയവർ സാമൂഹിക സമ്പർക്കം ഒഴിവാക്കുകയും ലക്ഷണങ്ങളുണ്ടെങ്കിൽ കോവിഡ് പരിശോധന നടത്തുകയും വേണം. ഞാൻ ചികിത്സ തുടങ്ങിയിട്ടുണ്ട്. എല്ലാവരെയും ഉടെന തന്നെ വീണ്ടും കാണാമെന്നാണ് പ്രതീക്ഷ' -ജയറാം ഇൻസ്റ്റ അക്കീണ്ടിൽ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തു.
മമ്മൂട്ടി, സുരേഷ് ഗോപി, ദുൽഖർ സൽമാൻ തുടങ്ങിയ താരങ്ങൾക്കും കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Next Story