ഏറ്റുമാനൂർക്ഷേത്ര നടയിൽ കൊട്ടിക്കയറി ജയറാം
text_fieldsഏറ്റുമാനൂര്‍: ഏറ്റുമാനൂരപ്പെൻറ മുന്നില്‍ ചെണ്ടയില്‍ കൊട്ടിക്കയറി നടന് ജയറാം . എട്ടാം ഉത്സവദിവസമായ ഞായറാഴ്ച രാവിലെയാണ് ക്ഷേത്രനടയില്‍ ജയറാമും സംഘവും മേളമൊരുക്കിയത്.
നേരത്തേ അറിയിപ്പില്ലാത്തതിനാൽ കുറച്ചുഭക്തര് മാത്രമേ ക്ഷേത്രത്തിലും പരിസരത്തുമുണ്ടായിരുന്നുള്ളു. കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാല്‍ പാസെടുത്ത് അകത്ത് പ്രവേശിച്ചവരായിരുന്നു ഏറെയും. എന്നാല്‍, ജയറാം മേളം ആരംഭിച്ചതോടെ വിവരം പെട്ടെന്ന് നാട്ടില്‍ പരന്നു.
ഇതോടെ ക്ഷേത്രത്തിലേക്ക് ജനപ്രവാഹമായി. തിരക്ക് നിയന്ത്രിക്കാന്‍ ക്ഷേത്രം ഭാരവാഹികളും പൊലീസും നന്നേ പണിപ്പെട്ടു. മേളം നടക്കുന്നിടത്ത് അധികനേരം നില്ക്കാന് ആരെയും അനുവദിക്കാതെ മൈക്കിലൂടെ അനൗണ്‍സ്മെൻറും ഇതിനിടെ എത്തി.