Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനടൻ ജി.കെ പിള്ള...

നടൻ ജി.കെ പിള്ള അന്തരിച്ചു

text_fields
bookmark_border
നടൻ ജി.കെ പിള്ള അന്തരിച്ചു
cancel

തി​​രു​​വ​​ന​​ന്ത​​പു​​രം: മ​​ല​​യാ​​ള സി​​നി​​മ​​യു​​ടെ 'കാ​​ര​​ണ​​വ​​ർ' ന​​ട​​ൻ ജി.​​കെ. പി​​ള്ള (97) അ​​ന്ത​​രി​​ച്ചു. വെ​​ള്ളി​​യാ​​ഴ്ച രാ​​വി​​ലെ തി​​രു​​വ​​ന​​ന്ത​​പു​​രം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലാ​​യി​​രു​​ന്നു അ​​ന്ത്യം. വാ​​ർ​​ധ​​ക്യ​​സ​​ഹ​​ജ​​മാ​​യ അ​​സു​​ഖ​​ങ്ങ​​ളെ തു​​ട​​ർ​​ന്ന് ഏ​​റെ നാ​​ളാ​​യി ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്നു. 329ലേ​​റെ ചി​​ത്ര​​ങ്ങ​​ളി​​ൽ വേ​​ഷ​​മി​​ട്ട ജി.​​കെ. പി​​ള്ള വി​​ല്ല​​ൻ വേ​​ഷ​​ങ്ങ​​ളി​​ലൂ​​ടെ​​യാ​​ണ് പ്ര​​ശ​​സ്ത​​നാ​​യ​​ത്. 23 മെ​​ഗാ​​സീ​​രി​​യ​​ലു​​ക​​ളി​​ലും അ​​ഭി​​ന​​യി​​ച്ചു. ഉ​​റ​​ച്ച കോ​​ൺ​​ഗ്ര​​സു​​കാ​​ര​​നാ​​യി​​രു​​ന്ന ഇ​​ദ്ദേ​​ഹം സാം​​സ്കാ​​രി​​ക പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ലും സ​​ജീ​​വ​​മാ​​യി​​രു​​ന്നു. വൈ​​കി​​ട്ട്​ ആ​​റോ​​ടെ ഔ​​ദ്യോ​​ഗി​​ക ബ​​ഹു​​മ​​തി​​ക​​ളോ​​ടെ വീ​​ട്ടു​​വ​​ള​​പ്പി​​ൽ സം​​സ്ക​​രി​​ച്ചു.

വ​​ർ​​ക്ക​​ല​​യി​​ൽ ഇ​​ട​​വ​​യ്ക്ക​​ടു​​ത്ത്​ മാ​​ന്ത​​റ​​വീ​​ട്ടി​​ൽ പെ​​രും​​പാ​​ട്ട​​ത്തി​​ൽ ഗോ​​വി​​ന്ദ​​പ്പി​​ള്ള​​യു​​ടെ​​യും ജാ​​ന​​കി​​യു​​ടെ​​യും മ​​ക​​നാ​​യി 1924 ജൂ​​ലൈ​​യി​​ലാ​​ണ് ജി. ​​കേ​​ശ​​വ​​പി​​ള്ള എ​​ന്ന ജി.​​കെ. പി​​ള്ള​​യു​​ടെ ജ​​ന​​നം. ചി​​റ​​യി​​ൻ​​കീ​​ഴ് ശ്രീ​​ചി​​ത്തി​​ര​​വി​​ലാ​​സം സ്‌​​കൂ​​ളി​​ലാ​​യി​​രു​​ന്നു വി​​ദ്യാ​​ഭ്യാ​​സം.

പ​​തി​​നാ​​ലാം വ​​യ​​സ്സി​​ൽ സ്വാ​​ത​​ന്ത്ര്യ​​സ​​മ​​ര​​ത്തി​​ന് ഇ​​റ​​ങ്ങി പു​​റ​​പ്പെ​​ട്ടു. പി​​ന്നീ​​ട് വീ​​ട്ടു​​കാ​​രു​​ടെ എ​​തി​​ര്‍പ്പി​​നെ​​തു​​ട​​ര്‍ന്ന് ഒ​​ളി​​ച്ചോ​​ടി പ​​ട്ടാ​​ള​​ത്തി​​ല്‍ ചേ​​ർ​​ന്നു. 13 വ​​ർ​​ഷം സൈ​​നി​​ക​​സേ​​വ​​നം അ​​നു​​ഷ്ഠി​​ച്ചു. സ്വാ​​ത​​ന്ത്ര്യാ​​ന​​ന്ത​​രം വ​​ർ​​ഗീ​​യ​​ക​​ലാ​​പ​​ങ്ങ​​ളി​​ൽ മ​​രി​​ച്ചു​​വീ​​ണ മ​​നു​​ഷ്യ​​രെ എ​​ടു​​ത്തു​​മാ​​റ്റാ​​നും ല​​ഹ​​ള​​ക്കാ​​രെ അ​​ടി​​ച്ച​​മ​​ർ​​ത്താ​​നും 1948ലെ ​​ഇ​​ന്ത്യ-​​പാ​​കി​​സ്താ​​ൻ യു​​ദ്ധ​​ത്തി​​ൽ നി​​യോ​​ഗി​​ക്ക​​പ്പെ​​ട്ട​​വ​​രി​​ൽ ജി.​​കെ​​യും ഉ​​ണ്ടാ​​യി​​രു​​ന്നു.

ന​​ട​​ൻ പ്രേം​​ന​​സീ​​റു​​മാ​​യി കു​​ട്ടി​​ക്കാ​​ലം മു​​ത​​ലു​​ള്ള അ​​ടു​​പ്പ​​മാ​​ണ് സി​​നി​​മ​​യി​​ലെ​​ത്തി​​ച്ച​​ത്. 1954ൽ ​​സ്‌​​നേ​​ഹ​​സീ​​മ എ​​ന്ന ചി​​ത്ര​​ത്തി​​ൽ പൂ​​പ്പ​​ള്ളി തോ​​മ​​സ് എ​​ന്ന ക​​ഥാ​​പാ​​ത്ര​​ത്തെ അ​​വ​​ത​​രി​​പ്പി​​ച്ചാ​​ണ് അ​​ഭി​​ന​​യ​​ജീ​​വി​​തം ആ​​രം​​ഭി​​ച്ച​​ത്. തു​​ട​​ർ​​ന്ന് ഹ​​രി​​ശ്ച​​ന്ദ്ര, മ​​ന്ത്ര​​വാ​​ദി, സ്‌​​നാ​​പ​​ക യോ​​ഹ​​ന്നാ​​ൻ തുടങ്ങിയ ചി​​ത്ര​​ങ്ങ​​ളി​​ൽ വേ​​ഷ​​മി​​ട്ടു. ​​അ​​ടൂ​​ർ ഗോ​​പാ​​ല​​കൃ​​ഷ്ണ‍െ​ൻ​റ സ്വ​​യം​​വ​​ര​​ത്തി​​ൽ അ​​സി​​സ്റ്റ​​ന്‍റ്​ സം​​വി​​ധാ​​യ​​ക​​നായും പ്ര​​വ​​ർ​​ത്തി​​ച്ചു. 2005മു​​ത​​ലാ​​ണ് സീ​​രി​​യ​​ലു​​ക​​ളി​​ൽ അ​​ഭി​​ന​​യി​​ക്കാ​​ൻ തു​​ട​​ങ്ങി​​യ​​ത്. ഏ​​ഷ്യാ​​നെ​​റ്റി​​ൽ സം​​പ്രേ​​ഷ​​ണം ചെ​​യ്ത 'കു​​ങ്കു​​മ​​പ്പൂ​​വ്' എ​​ന്ന സീ​​രി​​യ​​ലി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ച ക​​ഥാ​​പാ​​ത്രം കു​​ടും​​ബ​​പ്രേ​​ക്ഷ​​ക​​ർ​​ക്കി​​ട​​യി​​ൽ അ​​ദ്ദേ​​ഹ​​ത്തെ പ്രി​​യ​​ങ്ക​​ര​​നാ​​ക്കി.

15 വ​​ർ​​ഷം എ​​ക്സ് സ​​ർ​​വി​​സ് സം​​ഘ​​ട​​ന​​യു​​ടെ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റാ​​യി​​രു​​ന്നു. ഭാ​​ര്യ: പ​​രേ​​ത​​യാ​​യ ഉ​​ൽ​​പ​​ലാ​​ക്ഷി​​യ​​മ്മ. മ​​ക്ക​​ൾ: പ്ര​​താ​​പ​​ച​​ന്ദ്ര​​ൻ (യു.​​കെ), ക​​ലാ രാ​​മ​​ച​​ന്ദ്ര​​ൻ, ലേ​​ഖ മോ​​ഹ​​ൻ, കു​​മാ​​രി, ച​​ന്ദ്ര​​മോ​​ഹ​​ൻ നാ​​യ​​ർ, പ്രി​​യ​​ദ​​ർ​​ശ​​ൻ. മ​​രു​​മ​​ക്ക​​ൾ: ശ്രീ​​ക​​ലാ മോ​​ഹ​​ൻ, ശ്രീ​​രേ​​ഖ പ്രി​​യ​​ദ​​ർ​​ശ​​ൻ, മേ​​ഴ്സി മാ​​ത്യു, കെ.​​ജി. മോ​​ഹ​​ൻ, രാ​​മ​​ച​​ന്ദ്ര​​ൻ നാ​​യ​​ർ, ഹ​​രി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GK PillaiActor
News Summary - Actor GK Pillai passes away
Next Story