Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്ഷേത്രോത്സവ പരിപാടിയിൽ ഉദ്ഘാടകനായി ദിലീപ്; വിവാദത്തിന് പിന്നാലെ പിന്മാറി, പകരം തന്ത്രിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുമെന്ന് ഭാരവാഹികൾ

text_fields
bookmark_border
ക്ഷേത്രോത്സവ പരിപാടിയിൽ ഉദ്ഘാടകനായി ദിലീപ്; വിവാദത്തിന് പിന്നാലെ പിന്മാറി, പകരം തന്ത്രിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുമെന്ന് ഭാരവാഹികൾ
cancel
Listen to this Article

കൊച്ചി: ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടിയിൽ നടൻ ദിലീപിനെ ക്ഷണിച്ചതിനെ ചൊല്ലി വിവാദം. പിന്നാലെ ദിലീപ് പരിപാടിയിൽ നിന്നും പിന്മാറി. എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ പരിപാടിയിൽ നിന്നാണ് ദിലീപിന്റെ പിന്മാറ്റം.

ദിലീപ് പതിവായി തൊഴാൻ വരുന്ന ക്ഷേത്രമാണെന്നും ഉത്സവത്തോടനുബന്ധിച്ചുള്ള ഒരു കൂപ്പൺ ഉദ്ഘാനടത്തിനാണ് ക്ഷണിച്ചതെന്നും എറണാകുളം ശിവ ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. ദിലീപിനെ ക്ഷണിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ അടക്കം വലിയ വിവാദങ്ങളാണ് ഉണ്ടായതെന്നും ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന് ദേവസ്വം ബോർഡും അറിയിച്ചിരുന്നു. ഇതിനിടെയാണ് വിവാദങ്ങൾ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല, വരുന്നില്ലെന്ന് ദിലീപ് അറിയിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു.

ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന പരിപാടി ബുധനാഴ്ചയിലേക്ക് മാറ്റിവെച്ചുവെന്നും ദിലീപിന് പകരം തന്ത്രിയെ കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്യിക്കുമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Actor Dileep withdraws from temple program
Next Story