Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനടിയെ ആക്രമിച്ച കേസ്​:...

നടിയെ ആക്രമിച്ച കേസ്​: ദൃശ്യങ്ങൾ കാണാൻ രണ്ടാഴ്​ചത്തെ സാവകാശം വേണമെന്ന്​ ദിലീപ്​

text_fields
bookmark_border
നടിയെ ആക്രമിച്ച കേസ്​: ദൃശ്യങ്ങൾ കാണാൻ രണ്ടാഴ്​ചത്തെ സാവകാശം വേണമെന്ന്​ ദിലീപ്​
cancel

കൊ​ച്ചി: യു​വ​ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച കേ​സി​ൽ പൊ​ലീ​സ്​ പി​ടി​ച്ചെ​ടു​ത്ത മെ​മ്മ​റി കാ​ർ​ഡി​ലെ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ ര​ണ്ടാ​ഴ്​​ച​ത്തെ സാ​വ​കാ​ശം ന​ൽ​ക​ണ​മെ​ന്ന്​ പ്ര​തി​ക​ളി​ലൊ​രാ​ളാ​യ ന​ട​ൻ ദി​ലീ​പ്​ കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

മെ​മ്മ​റി കാ​ർ​ഡി​​​െൻറ പ​ക​ർ​പ്പ്​ ന​ൽ​കാ​നാ​വി​ല്ലെ​ന്നും കാ​ണാ​ൻ അ​നു​വ​ദി​ക്കാ​മെ​ന്നു​മു​ള്ള സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ഇ​തി​ന്​ അ​നു​മ​തി​തേ​ടി എ​റ​ണാ​കു​ളം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ്​ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഇ​തു​ പ​രി​ശോ​ധി​ക്കാ​ൻ ക​ഴി​വു​ള്ള​യാ​ളെ സം​സ്​​ഥാ​ന​ത്തി​ന്​ പു​റ​ത്തു​നി​ന്ന്​ കൊ​ണ്ടു​വ​ര​ണ​മെ​ന്നും ഇ​തി​നു​ കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​മാ​ണെ​ന്നു​മാ​യി​രു​ന്നു അ​ഭി​ഭാ​ഷ​ക​ൻ ​വ​ഴി ബോ​ധി​പ്പി​ച്ച​ത്. എ​ന്നാ​ൽ, ര​ണ്ടാ​ഴ്​​ച ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന്​ അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ്​ ജ​ഡ്​​ജി ഹ​ണി എം. ​വ​ർ​ഗീ​സ്​ വാ​ക്കാ​ൽ വ്യ​ക്ത​മാ​ക്കി. കേ​സ്​ പ്രാ​രം​ഭ​വാ​ദം കേ​ൾ​ക്ക​ലി​നാ​യി ചൊ​വ്വാ​ഴ്​​ച പ​രി​ഗ​ണി​ച്ച​പ്പോ​ൾ ദി​ലീ​പും മ​റ്റൊ​രു പ്ര​തി സ​ന​ൽ​കു​മാ​റും ഹാ​ജ​രാ​യി​രു​ന്നി​ല്ല.

പൊ​ലീ​സ്​ പി​ടി​കൂ​ടി​യ മൊ​ബൈ​ൽ ഫോ​ൺ അ​ട​ക്ക​മു​ള്ള 32 ഇ​ല​ക്​​ട്രോ​ണി​ക്​ ഉ​പ​ക​ര​ണ​ങ്ങ​ളി​ലെ മു​ഴു​വ​ൻ ദൃ​ശ്യ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും വേ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ദി​ലീ​പ്​ മ​റ്റൊ​രു ഹ​ര​ജി​യും ന​ൽ​കി. ത​ങ്ങ​ൾ​ക്കെ​തി​രെ പ്രോ​സി​ക്യൂ​ഷ​ൻ ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള ഇ​വ ഇ​തു​വ​രെ ന​ൽ​കി​യി​ട്ടി​ല്ലെ​ന്നാ​ണ്​ പ്ര​തി​ഭാ​ഗം ബോ​ധി​പ്പി​ച്ച​ത്.
അ​തേ​സ​മ​യം, ആ​റു​ മാ​സ​ത്തി​ന​കം വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ്​ നി​ല​നി​ൽ​ക്കെ കേ​സു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്​ വി​ചാ​ര​ണ നീ​ട്ടി​ക്കൊ​ണ്ടു​പോ​കാ​നാ​ണെ​ന്ന്​ പ്രോ​സി​ക്യൂ​ഷ​ൻ ആ​രോ​പി​ച്ചു.

ഈ ​ദൃ​ശ്യ​ങ്ങ​ൾ കേ​സു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത​വ​രു​ടേ​താ​ണ്. ഇ​ത്ത​രം ദൃ​ശ്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന​വ​ർ​പോ​ലും ഇ​ക്കാ​ര്യം അ​റി​ഞ്ഞി​ട്ടി​ല്ല. അ​വ​രാ​രും കു​റ്റ​ക്കാ​രോ ഇ​ര​ക​ളോ അ​ല്ല.
ഇ​വ​രു​ടെ സ്വ​കാ​ര്യ​ത​യെ ഹ​നി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടാ​ൻ പ്ര​തി​ഭാ​ഗ​ത്തി​ന് അ​വ​കാ​ശ​മി​ല്ലെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ചു.
ഇ​രു​ഭാ​ഗം വാ​ദ​വും കേ​ട്ട​​ശേ​ഷം കോ​ട​തി ഹ​ര​ജി വി​ധി പ​റ​യാ​ൻ 11ലേ​ക്ക്​ മാ​റ്റി. അ​തി​നി​ടെ, ക​ഴി​ഞ്ഞ ദി​വ​സം ജാ​മ്യം റ​ദ്ദാ​ക്കി​യ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി സ​ന​ൽ​കു​മാ​ർ എ​ന്ന മേ​സ്​​തി​രി സ​ന​ലി​​ന്​ ജാ​മ്യം നി​ന്ന ഉ​ണ്ണി​കൃ​ഷ്​​ണ​ൻ, അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ എ​ന്നി​വ​ർ ചൊ​വ്വാ​ഴ്​​ച കോ​ട​തി​യി​ൽ ഹാ​ജ​രാ​യി. ഡി​സം​ബ​ർ 11ന്​ ​സ​ന​ൽ​കു​മാ​റി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന്​ ഇ​വ​രോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു.

വീ​ഴ്​​ച​വ​രു​ത്തി​യാ​ൽ ഇ​രു​വ​രും 80,000 രൂ​പ വീ​തം കെ​ട്ടി​വെ​ക്ക​ണം. ഒ​ളി​വി​ൽ​പോ​യ സ​ന​ലി​ന്​ പ​ല​ത​വ​ണ അ​റ​സ്​​റ്റ്​ വാ​റ​ൻ​റ്​ പു​റ​പ്പെ​ടു​വി​ച്ചി​ട്ടും ഹാ​ജ​രാ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ്​ ജാ​മ്യം റ​ദ്ദാ​ക്കി ജാ​മ്യം​നി​ന്ന​വ​രെ​​ വി​ളി​ച്ചു​വ​രു​ത്തി​യ​ത്.

മ​റ്റ്​ പ്ര​തി​ക​ളാ​യ മാ​ർ​ട്ടി​ൻ ആ​ൻ​റ​ണി, വി​ജേ​ഷ്, പ്ര​ദീ​പ്​ എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ​ക​ളി​ലും ചൊ​വ്വാ​ഴ്​​ച വാ​ദം പൂ​ർ​ത്തി​യാ​ക്കി. ഇ​തി​ലും 11ന്​ ​വി​ധി പ​റ​യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actor dileepactress attack caseActress Abducted and Molested case
News Summary - actor dileep not appeared in court hearing on ACTRESS ATTACK CASE-kerala news
Next Story