Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനികേഷ് കുമാർ, ബൈജു...

നികേഷ് കുമാർ, ബൈജു പൗലോസ് അടക്കമുള്ളവർക്കെതിരെ കോടതിയലക്ഷ്യ കേസുമായി ദിലീപ്

text_fields
bookmark_border
നികേഷ് കുമാർ, ബൈജു പൗലോസ് അടക്കമുള്ളവർക്കെതിരെ കോടതിയലക്ഷ്യ കേസുമായി ദിലീപ്
cancel
Listen to this Article

കൊച്ചി: ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ല്‍ വെറുതേവിട്ടതിന് പിന്നാലെ കോടതിയലക്ഷ്യ പരാമർശം നടത്തിയവർക്കെതിരെ കേസുമായി നടൻ ദിലീപ്. ദിലീപിന് വേണ്ടി അഭിഭാഷകനാണ് കോടതിയലക്ഷ്യ കേസുമായി എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോടതിയെ സമീപിച്ചത്.

മാധ്യമപ്രവർത്തകർ നികേഷ് കുമാർ, അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസ്, സംവിധായകൻ ബാലചന്ദ്രകുമാർ, ചില മാധ്യമപ്രവർത്തകർ എന്നിവർക്കെതിരെയാണ് കേസ് നൽകിയത്. കോടതിയലക്ഷ്യ കേസുകൾ ഡിസംബർ 18ന് കോടതി പരിഗണിക്കും.

ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ നിന്ന് എ​ട്ടാം​ പ്ര​തി ന​ട​ൻ ദി​ലീ​പ്​ എ​ന്ന പി. ​ഗോ​പാ​ല​കൃ​ഷ്​​ണ​ൻ അ​ട​ക്കം നാ​ല് പ്ര​തി​ക​ളെ കോ​ട​തി വെ​റു​തെ​വി​ട്ടി​രുന്നു. വി​ചാ​ര​ണ നേ​രി​ട്ട ഏ​ഴ്, ഒ​മ്പ​ത്, 15 പ്ര​തി​ക​ളാ​യ ക​ണ്ണൂ​ർ ഇ​രി​ട്ടി കി​ളി​യ​ന്ത​റ പൂ​പ്പാ​ളി വീ​ട്ടി​ൽ ചാ​ർ​ളി തോ​മ​സ്​ (50), പ​ത്ത​നം​തി​ട്ട കോ​ഴ​ഞ്ചേ​രി മി​ലി​പ്പാ​റ വെ​ട്ടി​പു​രം സ്​​നേ​ഹ ഭ​വ​ന​ത്തി​ൽ സ​നി​ൽ കു​മാ​ർ എ​ന്ന മേ​സ്​​തി​രി സ​ന​ൽ (48), ദി​ലീ​പി​​ന്‍റെ സു​ഹൃ​ത്താ​യ ആ​ലു​വ സ്വ​ദേ​ശി ശ​ര​ത്​ ജി. ​നാ​യ​ർ എ​ന്നി​വ​രെയാ​ണ്​ വെ​റു​തെ​വി​ട്ട​ത്.

പ​ള്‍സ​ര്‍ സു​നി എ​ന്ന സു​നി​ല്‍ എ​ന്‍.​എ​സ്. (37), മാ​ര്‍ട്ടി​ന്‍ ആ​ന്റ​ണി (33), ബി. ​മ​ണി​ക​ണ്ഠ​ന്‍ (36), വി.​പി. വി​ജീ​ഷ് (38), വ​ടി​വാ​ള്‍ സ​ലിം എ​ന്ന എ​ച്ച്. സ​ലിം (29), പ്ര​ദീ​പ് (31) എ​ന്നി​വ​രെ കേ​സി​ല്‍ കുറ്റക്കാരായി കോടതി കണ്ടെത്തിയിരുന്നു.

കൂ​ട്ട​ബ​ലാ​ത്സം​ഗം, ​ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ പ്രേ​ര​ണാ​ക്കു​റ്റം, തെ​ളി​വ്​ ന​ശി​പ്പി​ക്ക​ൽ ഗൂ​ഢാ​ലോ​ച​ന, ബ​ല​പ്ര​യോ​ഗ​ത്തി​​ലൂ​ടെ സ്​​ത്രീ​ക​ളെ അ​പ​മാ​നി​ക്ക​ൽ, ന​ഗ്ന​യാ​കാ​ൻ നി​ർ​ബ​ന്ധി​ക്ക​ൽ, തൊ​ണ്ടി​മു​ത​ൽ ഒ​ളി​പ്പി​ക്ക​ൽ, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ, അ​ന്യാ​യ​മാ​യി ത​ട​വി​ൽ പാ​ർ​പ്പി​ക്ക​ൽ, സ്വ​കാ​ര്യ​ത ലം​ഘി​ച്ച്​ അ​പ​കീ​ർ​ത്തി​ക​ര​മാ​യ ചി​ത്ര​മെ​ടു​ക്ക​ൽ, ലൈം​ഗി​ക​ചൂ​ഷ​ണ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്ക​ൽ എന്നീ കു​റ്റ​ങ്ങ​ളാണ് പൾസർ സുനി അടക്കമുള്ള പ്ര​തി​ക​ൾ​ക്കെ​തി​രെ ചുമത്തിയിട്ടുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Actress Attack Casepulsar suniDileepLatest News
News Summary - Actor Dileep files contempt of court case against Nikesh Kumar, Baiju Paulose and others
Next Story