Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഞാൻ കോൺഗ്രസുകാരൻ; പാർട്ടി ആവശ്യപ്പെട്ടാൽ മൽസരിക്കും -ധർമ്മജൻ ബോൾഗാട്ടി

text_fields
bookmark_border
Dharmajan Bolgatty
cancel

കോഴിക്കോട്: താൻ കോൺഗ്രസുകാരനാണെന്നും പാർട്ടി ആവശ്യപ്പെട്ടാൽ നിയമസഭ തെരഞ്ഞെടുപ്പിൽ മൽസരിക്കുമെന്നും നടൻ ധർമ്മജൻ ബോൾഗാട്ടി. ഇക്കാര്യത്തെ കുറിച്ച് ചർച്ചകൾ നടന്നിട്ടില്ല. ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ സാധിക്കുക എന്നത് വലിയ കാര്യമാണെന്നും ധർമ്മജൻ പറഞ്ഞു.

മൽസരിക്കാൻ ഏത് മണ്ഡലമെന്നത് പ്രശ്നമല്ല. മണ്ഡലം മാറിയുള്ള മൽസരവും പ്രശ്നമല്ല. സ്വതന്ത്രനായി മൽസരിക്കില്ല. താൻ കോൺഗ്രസിനെ നെഞ്ചിലേറ്റുന്ന ആളാണ്. മൽസരിക്കുന്നെങ്കിൽ കോൺഗ്രസ് ടിക്കറ്റിൽ മാത്രമെന്നും ധർമ്മജൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി നിയമസഭ മണ്ഡലത്തില്ലേക്കാണ് ധര്‍മജന്‍ ബോള്‍ഗാട്ടിയെ കോണ്‍ഗ്രസ് പരിഗണിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസങ്ങളിൽ മണ്ഡലത്തിൽ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടികളിൽ ധര്‍മജന്‍ പങ്കെടുത്തിരുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബാലുശ്ശേരി മണ്ഡലത്തിൽ നിന്ന് സി.പി.എം സിറ്റിങ് എം.എൽ.എ പുരുഷന്‍ കടലുണ്ടി 15464 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. മുസ്‌ലിം ലീഗിലെ യു.സി രാമനെയാണ് പുരുഷന്‍ കടലുണ്ടി പരാജയപ്പെടുത്തിയത്.

രണ്ടു തവണ ജയിച്ച പുരുഷന്‍ കടലുണ്ടിയെ മാറ്റി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവിനെ മൽസരിപ്പിക്കാണ് സി.പി.എം ആലോചന. അതേസമയം, ലീഗിന്‍റെ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കാനും സാധ്യതയുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story