നടൻ ദേവൻ അമിത് ഷാക്കൊപ്പം ബി.ജെ.പി വേദിയിൽ
text_fieldsതിരുവനന്തപുരം: നടൻ ദേവൻ അമിത് ഷാക്കൊപ്പം ബി.ജെ.പി വേദിയിൽ. കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ കേരള യാത്രയുടെ സമാപന ചടങ്ങിൽ ശംഖുമുഖം കടപ്പുറത്ത് അമിത് ഷാക്കൊപ്പം വേദി പങ്കിട്ടാണ് ദേവൻ തന്‍റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചത്.
താൻ പുതുതായി രൂപീകരിച്ച നവകേരള പീപ്പിൾസ് പാർട്ടി എൻ.ഡി.എയുടെ ഭാഗമാക്കിയതാണോ അതോ പാർട്ടി ബി.ജെ.പിയിൽ ലയിപ്പിച്ചതാണോ എന്ന് ദേവൻ സദസ്സിനോട് വ്യക്തമാക്കും. നിലവിലെ മുന്നണികൾക്കുള്ള രാഷ്ട്രീയ ബദലാണ് തന്‍റെ പാർട്ടിയെന്നാണ് ദേവൻ നേരത്തേ പറഞ്ഞിരുന്നത്.
ബി.ജെ.പി നേതൃത്വം താനുമായി ചർച്ച നടത്തിയിരുന്നെന്നും എന്നാൽ തന്‍റെ വ്യക്തിത്വം ആർക്കും അടിയറവ വെക്കാൻ തയ്യാറല്ല എന്നും ദേവൻ പ്രതികരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധകനാണെന്നും അതേ സമയം അദ്ദേഹത്തിന്‍റെ ഹിന്ദുത്വത്തോട് എതിർപ്പുണ്ടെന്നും ചാനൽ അഭിമുഖത്തിൽ ദേവൻ പറഞ്ഞിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

