പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചുവെന്ന് ആക്ടിവിസ്റ്റ് നദി ഗുൽമോഹറിനെതിരെ പരാതി
text_fieldsകോഴിക്കോട്: ആക്ടിവിസ്റ്റ് നദി ഗുല്‍മോഹറിനെതിരെ കോഴിക്കോട് റൂറല്‍ എസ്.പിക്ക് പരാതി. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന് കാണിച്ചാണ് ഇയാൾക്കെതിരെ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മ പരാതി നല്‍കിയത്.
സോഷ്യല്‍മീഡിയയിലൂടെ നിരവധി പേരാണ് നദി ഗുല്‍മോഹർ ലൈംഗികമായി ഉപദ്രവിച്ചു എന്ന് വെളിപ്പെടുത്തിയിട്ടുള്ളത്. മറ്റൊരു കേസിൽ ഉൾപ്പെട്ട് ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന സമയത്ത് താമസിക്കാന്‍ ഇടം നല്കിയ സുഹൃത്തുക്കളുടെ വീട്ടിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന് കുറിപ്പുകളില്‍ പറയുന്നു. ഇതിനെതുടർന്ന് പെൺകുട്ടികൾ കടുത്ത മാനസിക വ്യഥ അനുഭവിക്കുന്നതായും പോസ്റ്റുകളിൽ പറയുന്നു. ഇതേത്തുടര്‍ന്ന് നിരവധി ആളുകള്‍ നദിക്കെതിരെ രംഗത്ത് വന്നു.
മോശമായി പെരുമാറാന്‍ ശ്രമിച്ച ഇയാളെ തല്ല് കൊടുക്കേണ്ടി വന്നുവെന്ന യുവതി വെളിപ്പെടുത്തിയതോടെ സോഷ്യൽ മീഡിയയിൽ ഇയാൾക്കെതിരെ വലിയ പ്രതികരണമാണ് ഉയർന്നുവരുന്നത്. ഇതേത്തുടര്‍ന്നാണ് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മ റൂറല്‍ എസ്.പിക്ക് പരാതി നല്‍കിയത്. റൂറല്‍ എസ്.പി കൂടുതല്‍ അന്വേഷണത്തിന് വേണ്ടി പരാതി ബാലുശ്ശേരി പോലീസിന് കൈമാറിയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

