രക്ഷാപ്രവർത്തനത്തിനെത്തി; കണ്ടത് കുഴിച്ചിട്ട ഒന്നര ലക്ഷം രൂപ !
text_fieldsതൃശൂർ: വയോധികയും മകളും മാത്രം താമസിക്കുന്ന വീട് കനത്ത മഴയിൽ തകർന്നപ്പോൾ രക്ഷാപ്രവർത്തനം നടത്തിയവർ കണ്ടെത്തിയത് ചില്ലറത്തുട്ടുകളും നോട്ടുകളുമായി ഒന്നരലക്ഷം രൂപ. ബുധനാഴ്ച വിയ്യൂരിലാണ് സംഭവം.
പാട്ടുരായ്ക്കല്‍ ഡിവിഷനിലെ വിയ്യൂര്‍ റോസ ബസാറിൽ കല്യാണിക്കുട്ടി (75), അമ്പിളി (50) എന്നിവർ താമസിക്കുന്ന വീടാണ് തകർന്നത്. കൗൺസിലർ ജോൺ ഡാനിയേലിെൻറയും പൊലീസിെൻറയും നാട്ടുകാരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തുമ്പോഴാണ് കറൻസികളും ചില്ലറ പൈസയും ചാക്കിൽ സൂക്ഷിച്ച നിലയിലും മറ്റുമായി കണ്ടത്. വീട് പണിയാൻ വേണ്ടി അമ്മയും മകളും സ്വരുക്കൂട്ടി വെച്ചതാണിതെന്ന് കരുതുന്നു.

അമ്മയും മകളും അയല്‍വാസികളുമായി നല്ല ബന്ധത്തിലല്ല. രാവിലെ നഗരത്തില്‍ ചുറ്റിക്കറങ്ങി ഭിക്ഷ യാചിച്ച് വൈകീട്ട് മടങ്ങും. വീടിെൻറ ഒരുഭാഗം തകര്‍ന്നതിനാല്‍ ഇവരെ എത്രയും വേഗം മറ്റൊരിടത്തേക്ക് മാറ്റാന്‍ കൗണ്‍സിലറും നാട്ടുകാരും തീരുമാനിച്ചു. വീട്ടുസാമഗ്രികള്‍ ഒതുക്കിവെക്കാൻ പെറുക്കിക്കൂട്ടുേമ്പാഴാണ് 10 രൂപയുടെ നോട്ടുകളും രണ്ടിെൻറയും അഞ്ചിെൻറയും ചില്ലറയും പലിയിടത്തായി കണ്ടത്.
അതോടെ വീടു മുഴുവന്‍ പരിശോധിച്ചു. അപ്പോഴാണ് പണം ചാക്കില്‍ കെട്ടി കുഴിച്ചിട്ട നിലയിൽ കണ്ടത്. രാവിലെ 11ന് തുടങ്ങിയ എണ്ണല്‍ അവസാനിച്ചത് രാത്രിയോടെയാണ്. ഒന്നര ലക്ഷം രൂപയാണ് കിട്ടിയത്. ഇവർ വീടിെൻറ അറ്റകുറ്റപ്പണി നടത്തിയിരുന്നില്ല. പണമില്ലാത്തതിനാല്‍ അറ്റകുറ്റപ്പണി നടത്തിയില്ലെന്നാണ് നാട്ടുകാര്‍ കരുതിയത്. കുറച്ചുകൂടി പണം സ്വരൂപിച്ച ശേഷം വീട് പണിയാനായിരുന്നു പദ്ധതിയേത്ര. എന്നാൽ, കാറ്റും മഴയും ആ പദ്ധതി തകര്‍ത്തു കളഞ്ഞു.
അമ്മയേയും മകളേയും അഗതി മന്ദിരത്തിലേക്ക് മാറ്റാൻ തീരുമാനിച്ചു. പണം പൊലീസ് സീല്‍ ചെയ്ത് സൂക്ഷിക്കും. പിന്നീട്, അമ്മക്കും മകള്‍ക്കും കൈമാറും. വീട് പണിതു കൊടുക്കാനും ആലോചനയുണ്ടെന്ന് ജോണ്‍ ഡാനിയേല്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
