Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right400ഒാളം എഫ്​.എം...

400ഒാളം എഫ്​.എം സ്​റ്റേഷനുകൾ നിർത്തലാക്കാൻ നടപടി

text_fields
bookmark_border
all-india-radio
cancel

കാസർകോട്​: പ്രസാർ ഭാരതിക്കുകീഴിലെ 400ഒാളം എഫ്​.എം സ്​റ്റേഷനുകൾ നിർത്തലാക്കാൻ തീരുമാനം. രാജ്യത്തെ റേഡിയോ സ്​റ്റേഷനുകൾക്ക്​ ഇതുസംബന്ധമായ സൂചന നൽകി​ നവംബർ 18ന്​ പ്രസാർ ഭാരതിയുടെ കത്ത്​ ലഭിച്ചു. 2020 സെപ്​റ്റംബർ 29, ഒക്​ടോബർ 14 തീയതികളിൽ ചേർന്ന പ്രസാർ ഭാരതി ഡയറക്​ടർ ബോർഡിലാണ്​ തീരുമാനം. നിലവിലുള്ള മത്സര വിപണിയിൽ പുതിയ ബ്രാൻഡുമായി രംഗത്തുവരുന്നതി​െൻറ ഭാഗമായി ​െപാതുതാൽപര്യവും വാണിജ്യ പരിഗണനയും ഒരുമിപ്പിക്കുന്ന പുതിയ ബ്രാൻഡായിരിക്കും ഇനി ആകാശവാണി നിലയങ്ങൾ എന്നാണ്​ കത്തിൽ പരാമർശിക്കുന്നത്​.

ഇതാണ്​ തീരുമാനമെങ്കിലും ഒരു ഭാഷയിൽ/ഒരു സംസ്​ഥാനത്ത്/അനിവാര്യം എന്ന്​ തോന്നുന്ന, നിലയങ്ങൾ നിലനിർത്തി മറ്റ്​ എഫ്​.എമ്മുകളെയെല്ലാം പ്രധാനപ്പെട്ട ഒരു സ്​റ്റേഷ​െൻറ കീഴിൽ കോൺട്രിബ്യൂട്ടറി സ്​റ്റേഷനുകളാക്കി മാറ്റാനാണ് ​പോകുന്ന​െതന്ന്​ ബോർഡ്​ യോഗത്തി​െൻറ മിനുട്​സിൽ സൂചന നൽകുന്നുണ്ട്​. എഫ്​.എം നിലയങ്ങളിലൂടെ വികേന്ദ്രീകരിക്ക​​െപ്പട്ട ആകാശവാണിയിൽ ഇനി പ്രാദേശിക വാർത്തകളും പരിപാടികളും കുറയും. കേരളത്തിൽ തിരുവനന്തപുരം ഒഴികെ ആറു നിലയങ്ങൾ കോൺട്രിബ്യൂട്ടറി നിലയങ്ങളാകും. വികേന്ദ്രീകൃത പരിപാടികൾ കാരണം കലാകാരന്മാർക്ക്​ മാത്രം പ്രതിവർഷം ആയിരം കോടി രൂപയുടെ ബ​ജറ്റ്​ തുക 'നഷ്​ട'മാകുന്നുണ്ടെന്നാണ്​ കണ്ടെത്തൽ​. ചെറുസ്​റ്റേഷനുകൾ നിർത്തലാക്കി ഒരു സ്​റ്റേഷൻ എന്നതിലേക്ക്​ കടന്നാൽ പരസ്യവരുമാനം വർധിപ്പിക്കാമെന്നും പ്രസാർ ഭാരതി കരുതുന്നു.

1995 മുതൽ നിയമനം നി​രോധിച്ച പ്രസാർ ഭാരതിയിൽ ഇപ്പോൾ 40000 ജീവനക്കാരുണ്ട്​. ഇതിൽ മഹാഭൂരിപക്ഷവും ആകാശവാണിയിലെ എൻജിനീയർമാരാണ്​. ഡിജിറ്റൽ യുഗത്തിൽ ഇത്രയും എൻജിനീയർമാർ വേണ്ട. റേഡിയോ പരിപാടികൾക്ക്​ ആപ്​ പ്രചാരവും ആരംഭിച്ചിട്ടുണ്ട്​. 2024ൽ ഇപ്പോഴുള്ള ജീവനക്കാരിൽ 75 ശതമാനം വിരമിക്കും. അതോടെ ആകാശവാണി പൊതുമേഖലയിൽ അവസാനിപ്പിക്കാമെന്നാണ്​ കേന്ദ്ര സർക്കാറി​െൻറ ആലോചനയെന്ന്​ ആകാശവാണി കേന്ദ്രങ്ങൾ പ്രതികരിച്ചു.

'പ്രസാർ ഭാരതിക്ക്​ 450 റേഡിയോ സ്​റ്റേഷനുകളും സ്വകാര്യ മേഖലയിൽ 369 സ്​റ്റേഷനുകളുമാണുള്ളത്​. 55 ശതമാനം റേഡിയോ മേഖലയാണ്​ പ്രസാർ ഭാരതിക്കുള്ളത്​. ഇത്​ കുറച്ചുകൊണ്ടുവരുകയും ഇൗ മേഖലയിൽ നിന്നും പിൻവാങ്ങുകയും ചെയ്യുകയെന്ന ലക്ഷ്യമാണുള്ളത്​'-ആകാശവാണി ജീവനക്കാർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:All India Radioshut down fm stations
News Summary - Action to shut down about 400 FM stations
Next Story