കെ.എസ്.ആർ.ടി.സി ഡിപ്പോകളിലെ കൊടിതോരണങ്ങൾ നീക്കാൻ നടപടി
text_fieldsതിരുവനന്തപുരം: പൊതുസ്ഥലങ്ങളിൽ രാഷ്ട്രീയ പാർട്ടികളും സംഘടനകളും സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങൾ അടിയന്തരമായി നീക്കണമെന്ന ഹൈകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഡിപ്പോകളിലെ കൊടിതോരണങ്ങൾ നീക്കാൻ നടപടി സ്വീകരിച്ചതായി കെ.എസ്.ആർ.ടി.സി മനുഷ്യാവകാശ കമീഷനെ അറിയിച്ചു.
ഇതുസംബന്ധിച്ച് ബന്ധപ്പെട്ട യൂനിയൻ പ്രതിനിധികൾക്ക് രേഖാമൂലം അറിയിപ്പ് നൽകാൻ ഡിപ്പോ മേധാവികൾക്ക് നിർദേശം നൽകി. കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ കൊടിതോരണങ്ങൾ കെട്ടുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിൽ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് കെ.എസ്.ആർ.ടി.സി എം.ഡിയുടെ വിശദീകരണം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

