Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
k sudhakaran
cancel

പി.സി. ജോര്‍ജിനെതിരെ നടപടി സ്വീകരിച്ചത് അര്‍ധമനസ്സോടെ -കെ. സുധാകരന്‍ എം.പി

text_fields
bookmark_border
Listen to this Article

തിരുവനന്തപുരം: ഏറെനാളായി വിദ്വേഷ പ്രസംഗം നടത്തുന്ന പി.സി. ജോര്‍ജിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ അര്‍ധമനസ്സോടെയാണ് നടപടി സ്വീകരിച്ചതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. 29നു നടന്ന വിദ്വേഷ പ്രസംഗത്തില്‍ കേസെടുത്തത് മൂന്നു ദിവസം കഴിഞ്ഞു മാത്രമാണ്.

കോടതിയില്‍നിന്ന് തിരിച്ചടി കിട്ടുമോ എന്ന ഭയത്താല്‍ ജോര്‍ജിനെതിരെ നടപടി എടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ബി.ജെ.പിയെ പിണക്കാതിരിക്കാനുള്ള എല്ലാ കരുതലും സ്വീകരിച്ചുകൊണ്ടാണ് ജോര്‍ജിനെ സ്വന്തം വാഹനത്തില്‍ പൊലീസ് സംരക്ഷണത്തോടെ ഈരാറ്റുപേട്ടയില്‍നിന്ന് തിരുവനന്തപുരത്തേക്കു കൊണ്ടുവന്നത്.

പിണറായി വിജയന്റെയും ആര്‍.എസ്.എസിന്റെയും കണ്ണിലുണ്ണിയാകാനാണ് പി.സി. ജോര്‍ജ് കുറെക്കാലമായി ശ്രമിക്കുന്നത്. അറസ്റ്റിലായ ജോര്‍ജിനെ അഭിവാദ്യം ചെയ്യാന്‍ ബി.ജെ.പി നേതാക്കളും അണികളും കൂട്ടത്തോടെ ഇറങ്ങിയെന്നും സുധാകരന്‍ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - action taken against pc George was half-hearted -K. Sudhakaran MP
Next Story